IndiaNEWS

വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു

ബംഗളൂരു: വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം തകര്‍ന്നു വീണു.കര്‍ണാടകയിലെ ചാമരാജ നഗറിലാണ് സംഭവം.

ദിവസവും നടത്തുന്ന പരിശീലന പറക്കലിനിടെയായിരുന്നു അപകടം. വിമാനം പൂര്‍ണമായി കത്തിനശിച്ചു.സംഭവത്തിൽ ആളപായമില്ല. വനിതകൾ അടക്കമുള്ള പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നു.ഇവർ സുരക്ഷിതമായി നിലത്തിറങ്ങി.

 

അതേസമയം അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.

Back to top button
error: