CrimeNEWS

ഷൂട്ടിങ്ങിനിടെ 11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ജൂനിയര്‍ ആര്‍ട്ടിസ്റ്റ്് സപ്ലൈയര്‍ അറസ്റ്റില്‍

കോട്ടയം: സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51 വയസുകാരന്‍ അറസ്റ്റില്‍. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ ഷൂട്ടിങ്ങിനായെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്ന ജോലിയാണ് റെജിയുടേത്.

കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിക്കുനേരെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: