തൃശൂരിൽ വീണ്ടും ദമ്ബതികള്‍ ജീവനൊടുക്കിയ നിലയില്‍. ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം.
മോസ്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവൻ (52), ഭാര്യ ദിവ്യ (42) എന്നിവരെയാണ് ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സജീവൻ വീടിന്റെ ഹാളിനകത്തും ദിവ്യ കിടപ്പുമുറിയിലുമായാണ് മരിച്ചു കിടന്നത്.പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹങ്ങള്‍ കണ്ടത്. മത്സ്യത്തൊഴിലാളിയാണ് സജീവൻ.
ഇന്ന് രാവിലെ തൃശൂരില്‍ ലോഡ്ജില്‍ ദമ്ബതികളെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.