CrimeNEWS

യുകെയിൽ ഭാര്യയെ ക്രൂരമായി മർദിച്ച മലയാളി യുവാവിന് 20 മാസം ജയിൽ ശിക്ഷ

ലണ്ടൻ: യുകെയിൽ വെച്ച് ക്രൂരമായി ഭാര്യയെ മർദിച്ച മലയാളി യുവാവിന് കോടതി 20 മാസം ജയിൽ ശിക്ഷ വിധിച്ചു. ന്യുപോർട്ടിൽ താമസിക്കുന്ന 37 വയസുകാരനാണ് ശിക്ഷിക്കപ്പെട്ടത്. കുടുംബ കലഹത്തിന്റെ ഭാഗമായി ഇയാൾ രണ്ട് തവണ ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് ന്യൂപോർട്ട് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.

കുടുംബ പ്രശ്നങ്ങളെക്കുറിച്ച് നാട്ടിലുള്ള സഹോദരനുമായി വീഡിയോ കോളിൽ സംസാരിക്കവെയാണ് ഭർത്താവിന്റെ ക്രൂര മർദനമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ കോളിലൂടെ ലഭിച്ചത് കേസിന് ബലമേകി. കുപ്പികൊണ്ട് പ്രതി ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ചെയ്‍തു. ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിന്റെ അടുത്ത് നിന്ന് ഇറങ്ങിയോടിയ ഭാര്യ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Signature-ad

കേസ് കോടതിയിൽ എത്തിയപ്പോൾ കുട്ടികളെ ഓർത്ത് മാപ്പ് നൽകാൻ പരാതിക്കാരി തയ്യാറായി. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇത് നിരസിച്ച കോടതി, കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് 20 മാസം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. ചെയ്ത തെറ്റിൽ പശ്ചാത്താപമുണ്ടെന്നും ഭാര്യയെ ബഹുമാനിക്കേണ്ടതിന്റെ പ്രധാന്യം താൻ മനസിലാക്കുന്നുവെന്നും കോടതിയിൽ പറഞ്ഞെങ്കിലും ശിക്ഷയിൽ ഇളവ് നൽകാൻ കോടതി തയ്യാറായില്ല. പത്ത് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

Back to top button
error: