തിരുവനന്തപുരം : എഐ ക്യാമറ പിഴ ഈടാക്കി ഏഴാം ദിനമെത്തുമ്ബോള്‍ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങള്‍.
കഴിഞ്ഞ തിങ്കളാഴ്ച എട്ട് മണി മുതലാണ് റോഡിലെ എഐ ക്യാമറകള്‍ നിയമലംഘനങ്ങള്‍ പിടികൂടിത്തുടങ്ങിയത്. ഇതുവരെ റെക്കോര്‍ഡ് ചെയ്തത് 4 ലക്ഷത്തോളം നിയമലംഘനമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കി ഇ ചാലാൻ അടക്കം തുടര്‍ നടപടികള്‍ക്ക് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തുവരികയാണ്.എന്നാൽ ഇതിന് കാലതാമസം നേരിടുമെന്നാണ് അറിയാൻ കഴിയുന്നത്.
ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാൻ ജില്ലാ അടിസ്ഥാനത്തില്‍ ഒരു എൻഫോഴ്സ്മെന്റ് ആര്‍ടിഓക്ക് മാത്രമാണ് യൂസര്‍ ഐഡി നല്‍കിയിട്ടുള്ളത്.ഇത് പിഴയീടാക്കല്‍ നടപടികളില്‍ കാലതാമസമുണ്ടാക്കാൻ കാരണമാകുന്നു.ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങി ആഴ്ച ഒന്ന് തികയാറായിട്ടും ഇത് പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ല.