പാലക്കാട്: വടക്കഞ്ചേരി റോഡിലെ ആയക്കാട്ട് എഐ ക്യാമറ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.
പാലക്കാട് പുതുക്കോട് മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദി(22)യാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നുവെന്നണ് പോലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തകര്‍ന്ന ക്യാമറയുടെ പരിസരത്തു നിന്നു ലഭിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അജ്ഞാത വാഹനം എ ഐ ക്യാമറ ഇടിച്ചു തകര്‍ത്തത്.
ക്യാമറ സ്ഥാപിച്ച സ്ഥലവും പിന്നിട്ട് കാര്‍ 60 മീറ്ററോളം മുന്നോട്ടുപോയശേഷം പിറകോട്ടെടുത്ത് ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ക്യാമറ തകര്‍ക്കാൻ ബോധപൂര്‍വം ഇടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.