CrimeNEWS

‘ശങ്ക’ തീർക്കാൻ വാഷ് റൂം തുറന്നുകൊടുത്തില്ല, റസ്റ്റോറന്റ് ജീവനക്കാരുമായി കൂട്ടതല്ല്! വീഡിയോ പുറത്ത്, ഐഎസ്, ഐപിഎസ് ഓഫിസർമാരടക്കം അഞ്ച് ഉന്നത ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ജയ്പൂർ: റസ്റ്റോറന്റിൽ തല്ലുണ്ടാക്കിയ ഉന്നത ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ഐഎസ്, ഐപിഎസ് ഓഫിസർമാരടക്കം അഞ്ച് ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാനിലെ ജയ്പൂർ-അജ്മേർ റോഡിലാണ് ഞായറാഴ്ച രാത്രി സംഭവം നടന്നത്. ഉന്നത ഉദ്യോ​ഗസ്ഥർ അടിയുണ്ടാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവരെ സസ്പെൻഡ് ചെയ്തു. ഉദ്യോ​ഗസ്ഥരും റസ്റ്റോറന്റിലെ ജീവനക്കാരും തമ്മിൽ തല്ലുന്നതും കല്ലെറിയുന്നതുമെല്ലാം ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. അജ്മേർ ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ​ഗിരിധർ, ഐപിഎസ് ഓഫിസർ സുശീൽകുമാർ ബിഷ്ണോയി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

പുറമെ, കോൺസ്റ്റബിൾ, രണ്ട് ഉദ്യോ​ഗസ്ഥർ എന്നിവരെയും സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി കൂടുതൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുതിയതായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോ​ഗസ്ഥർ നടത്തിയ പാർട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റസ്റ്റോറന്റിന് മുന്നിൽ വാ​ഹനങ്ങൾ നിർത്തിയ ഇവർ വാഷ് റും ഉപയോ​ഗിക്കാനായി തുറക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. റസ്റ്റോറന്റ് ജീവനക്കാരനെ ഐപിഎസ് ഓഫിസർ മുഖത്തടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Signature-ad

പിന്നീട് റസ്റ്റോറന്റ് ജീവനക്കാരും തിരിച്ചടിച്ചു. മടങ്ങിപ്പോയ ഉ​ദ്യോ​ഗസ്ഥർ പൊലീസിനെക്കൂട്ടി തിരിച്ചെത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. റസ്റ്റോറന്റ് ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. വിജിലൻസ് വിഭാ​ഗമാണ് അന്വേഷിക്കുകയെന്ന് രാജസ്ഥാൻ ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണം ഉദ്യോ​ഗസ്ഥർ നിഷേധിച്ചു.

Back to top button
error: