ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിങ് രംഗത്ത് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോര്പ്പറേഷൻ(ഐ.ആര്.സി.ടി.സി) യുടെ കുത്തക തകര്‍ക്കാനൊരുങ്ങി ഗൗതം അദാനി.
ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ട്രെയിൻമാന്റെ 100 ശതമാനം ഓഹരികളും വാങ്ങാനൊരുങ്ങുകയാണെന്നാണ് അദാനി എന്നാണ് റിപ്പോർട്ട്.
അദാനി എന്റര്‍പ്രൈസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരി വാങ്ങാൻ ഒരുങ്ങുന്നത്. ഇതിനായി സ്റ്റാര്‍ക്ക് എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനിയുടെ കമ്ബനി കരാറൊപ്പിട്ടു.
നേരത്തെ ഹിൻഡൻബര്‍ഗുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ആദ്യമായാണ് ഗൗതം അദാനി ഇത്രയും വലിയൊരു ഇടപാടിന് ഒരുങ്ങുന്നത്. ഹിൻഡൻബര്‍ഗ് വിവാദത്തെ തുടര്‍ന്ന് അദാനി എന്റര്‍പ്രൈസിന്റെ ഓഹരി വില ഫെബ്രുവരി അവസാനത്തില്‍ 1195 രൂപയായി കുറഞ്ഞിരുന്നു. നിലവില്‍ 2000 രൂപക്ക് മുകളിലാണ് കമ്ബനി ഓഹരികള്‍ വ്യാപാരം നടത്തുന്നത്.