KeralaNEWS

മലപ്പുറത്തെ റെയില്‍വേ ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി

മലപ്പുറം: കോട്ടപ്പടി ബസ് സ്റ്റാന്‍ഡിലെ ജനസേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി.
ആഴ്ചയില്‍ ആറുദിവസം തുറന്നിരുന്ന കൗണ്ടര്‍ ഈ മാസം ഒന്നു മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറത്തെ കൗണ്ടറില്‍ അപേക്ഷകര്‍ കുറവാണെന്നാണ് ദിവസങ്ങള്‍ വെട്ടിക്കുറക്കാനുള്ള കാരണമായി റെയില്‍വേ പറയുന്നത്.എന്നാല്‍ നിരവധി ആളുകള്‍ക്ക് ആശ്രയമായിരുന്നു ഈ കേന്ദ്രം.
മലപ്പുറത്തു ജോലിചെയ്യുന്ന ദൂരദേശങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്.

Back to top button
error: