KeralaNEWS

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടും.
ഈ മാസം എട്ടാം തീയതി വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിടുക. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍.ഐ.എ കോടതി അംഗീകരിച്ചിരുന്നു.
കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.എ.എ അന്വേഷിക്കുന്നത്.
അതേസമയം കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്

Back to top button
error: