ബംഗളൂരു: ഹിന്ദുക്കള്‍ക്കെതിരെയോ മോഡിക്കെതിരെയോ സംസാരിക്കുന്നവരെ റോഡില്‍ വെടിവെച്ച് കൊല്ലുമെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സംസാരിക്കുമ്ബോഴാണ് എം.എല്‍.എയായ ബസവനഗൗഡ പാട്ടീല്‍ യത്നാലിന്റെ വിവാദ പ്രസംഗം.
യു.പി പൊലീസ് കസ്റ്റഡിയിലായിരിക്കെ മൂന്ന് അക്രമികള്‍ കൊലപ്പെടുത്തിയ അതീഖ് അഹമ്മദിനെ കുറിച്ചും ഉത്തര്‍പ്രദേശില്‍ കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പരാമര്‍ശിക്കുന്നതിനിടെയാണ് യത്നാല് ഇങ്ങനെ അഭിപ്രായപ്പെട്ടത്.വിജയപുരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രസംഗം.