Month: May 2023
-
India
ദില്ലിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി
ദില്ലിയില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം. “നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്” എന്നാണ് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപര്‍ണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ജന്ദര്‍ മന്ദിറിയില്‍ നിന്ന് പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന് മുന്നിലേക്ക് സമരക്കാര്‍ ഇന്നലെ മാര്‍ച്ച് നിശ്ചയിച്ചിരുന്നു. മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത താരങ്ങളെ ദില്ലി പൊലീസ് രാത്രിയോടെ വിട്ടയച്ചു. ഇതില്‍ ബജ്റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്. അതേസമയം താരങ്ങള്‍ക്കെതിരെ പൊലീസ്…
Read More » -
NEWS
ബിഗ് ടിക്കറ്റ്: രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യം!
മെയ് 29 മുതൽ 31 വരെ ബിഗ് ടിക്കറ്റെടുക്കുന്നവർക്ക് സമ്മർ ബൊണാൻസയിലൂടെ കൂടുതൽ നേടാൻ അവസരം. രണ്ട് റാഫ്ൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് തൊട്ടടുത്ത ലൈവ് ഡ്രോയിലേക്ക് രണ്ട് ടിക്കറ്റുകൾ കൂടെ സൗജന്യമായി ലഭിക്കും. ഗ്രാൻഡ് പ്രൈസായ 20 മില്യൺ ദിർഹം നേടാനുള്ള സാധ്യതയും ഇത് വർധിപ്പിക്കുകയാണ്. അടുത്ത ഇലക്ട്രോണിക് ഡ്രോയിലും ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരിക്കാം. അതായത് ഒരു ലക്ഷം ദിർഹം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളായോ 10,000 ദിർഹം നേടുന്ന 20 പേരിൽ ഒരാളായോ നിങ്ങൾക്ക് മാറാനാകും. ജൂൺ മൂന്നിന് വൈകീട്ട് 7.30 മുതലാണ് ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ആരംഭിക്കുക. ഗ്രാൻഡ് പ്രൈസിന് പുറമെ ഏഴ് പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 70,000 ദിർഹം, നാലാം സമ്മാനം 60,000 ദിർഹം, അഞ്ചാം സമ്മാനം 50,000 ദിർഹം, ആറാം സമ്മാനം 30,000 ദിർഹം, ഏഴാം സമ്മാനം 20,000…
Read More » -
Crime
ഹോട്ടൽ ഉടമയുടെ ഹണി ട്രാപ്പ് കൊലപാതകം; പ്രതികൾ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: ഹോട്ടൽ ഉടമയുടെ ഹണി ട്രാപ്പ് കൊലപാതകത്തിലെ പ്രതികളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഫർഹാന, ഷിബിലി എന്നിവരെ ആണ് കസ്റ്റഡിയിൽ ലഭിച്ചത്. ഇവരെ ചെറുതുരുത്തിയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. കാർ ഉപേക്ഷിച്ച സ്ഥലം ആണിത്. കാറിൽ ഉണ്ടായിരുന്ന ചില സാധനങ്ങളും പ്രതികൾ ഇവിടെ ഉപേക്ഷിച്ചിരുന്നു. ചെന്നൈയിലേക്ക് പോകുന്നതിന് മുമ്പ് സിദ്ദിഖിന്റെ കാർ പ്രതികൾ ഉപേക്ഷിച്ചത്. മാത്രമല്ല കാറിലുണ്ടായിരുന്ന ചില സാധനങ്ങളും ഇവിടെ ഉപേക്ഷിച്ചിരുന്നു. ഇവയെല്ലാം പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. കൃത്യം നടത്തിയ ശേഷം രക്ഷപെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ വീട്ടിലേക്കാണ് പ്രതികൾ കടക്കാൻ ശ്രമിച്ചത്. നേരത്തെ പെരിന്തൽമണ്ണയിൽ ഹോട്ടലിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ ഷിബിലി പരിചയപ്പെട്ടത്. കോഴിക്കോട്ടെ…
Read More » -
LIFE
ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച 2018 ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണി ലിവിൽ ജൂണ്‍ ഏഴ് മുതൽ
ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് ‘2018’. 24 ദിനങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത് എന്നാണ് റിപ്പോർട്ടും. ഇപ്പോഴിതാ ‘2018’ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ്. ജൂൺ ഏഴ് മുതലാണ് ‘2018’ സിനിമ സോണി ലിവിൽ ലഭ്യമാകുക. ഒരു മലയാള സിനിമ ഇത് ആദ്യമായി 150 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത്. ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾ ഈ വെള്ളിയാഴ്‍ച റിലീസ് ചെയ്യപ്പെട്ടിരുന്നു. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ,…
Read More » -
India
പിടിതരാതെ അരിക്കൊമ്പൻ വനാതിർത്തിയിലൂടെ സഞ്ചാരം തുടരുന്നു; തമിഴ്നാട് വനംവകുപ്പിനെ വട്ടം ചുറ്റിക്കുന്നു
കമ്പം: ദൗത്യത്തിൻ്റെ രണ്ടാം ദിവസവും തമിഴ്നാട് വനം വകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്ന് നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. വെള്ളം കുടിക്കാൻ ഷൺമുഖ നദിയോരത്തെത്തിയാൽ പിടികൂടാനാകുമോയെന്നാണ് വനപാലകർ നോക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ പറഞ്ഞു. അരിക്കൊമ്പനെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ആനയുടെ ലൊക്കേഷൻ കിട്ടിയ സ്ഥലത്ത് നിന്ന് 300 മീറ്റർ അടുത്ത ട്രാക്കർമാരുണ്ടെന്നും എംഎൽഎ അറിയിട്ടു. അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട് സർക്കാരിൻ്റെ ഉത്തരവിറങ്ങിയത്. എന്നാൽ പിടികൊടുക്കില്ലെന്ന വാശിയിലാണ് കൊമ്പനിപ്പോഴും. ജനവാസ മേഖലയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി വനത്തിനുള്ളിൽ നിന്നിരുന്ന കൊമ്പൻ ഇന്ന് രാവിലെയാണ് താഴേക്കിറങ്ങി വന്നത്. 200 മീറ്റർ അടുത്തെത്തിയപ്പോൾ തന്നെ വനപാലകർക്ക് ജിപിഎസ് കോളറിലെ സിഗ്നൽ കിട്ടി. ആനയെ കണ്ടെത്താൻ പല സംഘങ്ങളായി തിരിഞ്ഞുള്ള പരക്കം പാച്ചിലിലാണ് ഉദ്യോഗസ്ഥർ. എന്നാൽ…
Read More » -
Business
ജൂണിൽ 12 ദിവസം ബാങ്ക് അടച്ചിടും; ജൂണിലെ അവധി ദിനങ്ങൾ അറിയാം
ഓരോ മാസത്തെയും ബാങ്ക് അവധികൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും അങ്ങനെ പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. 2000 രൂപ നോട്ടുകൾ കയ്യിലുള്ളവർക്ക് സെപ്തംബർ 30 നകം ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. സെപ്തംബർ വരെ സമയമുണ്ടെങ്കിലും നേരത്തെ 2000 ത്തിന്റെ നോട്ട് മാറ്റിയെടുക്കുന്നവരുമുണ്ട്. അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും വരും.2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ജൂൺ മാസത്തിൽ, പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ, രഥയാത്ര, ഖർച്ചി പൂജ , ഈദുൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)…
Read More » -
Local
കോട്ടയം ജില്ലാ കളക്ടർക്ക് പൗരാവലിയുടെ സ്‌നേഹാദരവും യാത്രയയപ്പും; ഡോ പി.കെ ജയശ്രീ സുതാര്യ പ്രവർത്തനങ്ങളാൽ ജനകീയയായ കളക്ടറെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ഈ മാസം 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് കോട്ടയം പൗരാവലി സ്‌നേഹാദരവും യാത്രയയപ്പും നൽകി. കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് പൗരാവലിയുടെ ഉപഹാരമായി ഫലകവും കൂറ്റൻ നിലവിളക്കും സമ്മാനിച്ചു. സുതാര്യവും, നിഷ്പക്ഷവുമായ പ്രവർത്തനങ്ങൾക്ക് കൊണ്ട് ജനകീയയായ വ്യക്തിയാണ് കോട്ടയം ജില്ലാ കളക്ടർ ഡോ: പി.കെ ജയശ്രീയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജനപക്ഷത്തുനിന്ന് നിയമങ്ങളെ വ്യാഖ്യാനിച്ച് ജനഹൃദയങ്ങളിൽ ഇടം നേടാൻ കളക്ടർക്കായി. സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടിയ കളക്ട്രേറ്റായി കോട്ടയം മാറുന്നതിന് പിന്നിലും കളക്ടർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. കോവിഡ് മഹാമാരി കാലത്ത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും രോഗികൾക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിലുമടക്കം മാതൃകാപരമായ ഇടപെടലുകൾ നടത്താൻ കളക്ടർക്ക് സാധിച്ചു. കൂട്ടിക്കൽ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിലും ജനങ്ങൾക്ക് ആശ്വാസമാകാനും ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി കൃത്യമായ ഇടപെടലുകൾ നടത്താനും…
Read More » -
India
കർണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിൽ കാറിനകത്തുണ്ടായിരുന്ന 13 ൽ 10 പേരും തത്ക്ഷണം മരിച്ചു
മൈസുരു: കർണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈസുരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. കാറിനകത്തുണ്ടായിരുന്ന 13 ൽ 10 പേരാണ് മരണപ്പെട്ടത്. ബാക്കിയുള്ള മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസും ഏറെ ബുദ്ധിമുട്ടി. അപകടത്തിൽ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്. നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് മരണപ്പെട്ടത്. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ സംഘം ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം ഉണ്ടായത്.
Read More » -
Business
ആകർഷകമായ നിരക്കിൽ സീനിയർ സിറ്റിസൺ എഫ്ഡി പ്ലാൻ അവതരിപ്പിച്ച് ഈ ബാങ്ക്… 9.11 ശതമാനം പലിശ!
ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നിരക്കാണ് നൽകിവരുന്നത്. ഈ ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും (എസ്എഫ്ബി) ആകർഷകമായ നിരക്കിൽ സീനിയർ സിറ്റിസൺ എഫ്ഡി പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. നിരക്കുകൾ ഉയർത്തിയതോടെ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് സാധാരണക്കാർക്ക് 8.51 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 9.11 ശതമാനം വരെയും പലിശ ലഭിക്കും. മേയ് 25 മുതൽ 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഉപഭോക്താക്കൾക്ക് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖ സന്ദർശിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപമായി 5,000 രൂപ നിക്ഷേപിക്കണം 9.11 ശതമാനം പലിശ ഫിൻകെയർ ബാങ്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് മുതിർന്ന പൗരന്മാർക്ക്…
Read More » -
India
പാലക്കാട് വിനോദയാത്രക്കെത്തിയ തമിഴ്നാട് സ്വദേശിനിയായ പത്ത് വയസ്സുകാരി നീന്തൽകുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട്: കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ 10വയസുകാരി മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും വിനോദയാത്രക്കായ് എത്തിയ സംഘത്തിലെ 10വയസ്സുകാരിയാണ് കൊപ്പം മുളയൻകാവിൽ സ്വകാര്യവ്യക്തി നടത്തുന്ന ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ മുങ്ങി മരിച്ചത്. തമിഴ്‌നാട് രാമനാഥപുരം മണ്ണാംകുന്നിൽ മുത്തുകൃഷ്ണന്റെ മകൾ സുദീഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയിരുന്നു സംഭവം. ഇവരുടെ ബന്ധുവിന്റെ പാർണർഷിപ്പിലുളള ടർഫിലേക്ക് എത്തിയായിരുന്നു സംഘം. കുട്ടി അബദ്ധത്തിൽ നീന്തൽകുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പറയുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Read More »