IndiaNEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടു

ർണാടകയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടു. മൈസൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന തൂത്തുകുടി എക്‌സ്‌പ്രസ് ട്രെയിനിന്‍റെ കോച്ചുകളാണ് വേര്‍പ്പെട്ടത്.

 
ട്രെയിന്‍ നിര്‍ത്തി വിശദമായ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് പുറപ്പെട്ടത്. സംഭവത്തില്‍ നാശനഷ്‌ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തടസം മൂലമാണ് ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: