Month: May 2023
-
India
ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ആരംഭിച്ച ജാതി സർവെയ്ക്ക് സ്റ്റേ
ദില്ലി: ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ആരംഭിച്ച ജാതി സർവെയ്ക്ക് സ്റ്റേ. പാറ്റ്ന ഹൈക്കോടതിയാണ് സംസ്ഥാനത്തെ ജാതി സർവെയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. ബീഹാറിലെ ജാതി സർവെ ജാതി സെൻസസിന് സമാനമാണെന്ന് വിലയിരുത്തിയ പാറ്റ്ന ഹൈക്കോടതി, സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറിൽ സംസ്ഥാന സർക്കാർ ജാതി സർവെ തുടങ്ങിയത്. രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെ ബിഹാറിൽ സർവെ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം ജാതി സെൻസസ് ആവശ്യം ശക്തമാക്കുമെന്ന വിലയിരുത്തലിനിടെ ഉണ്ടായ കോടതി വിധി പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ഒഡീഷയിലും സംസ്ഥാന സർക്കാർ ജാതി സർവെ തുടങ്ങിയിരുന്നു.
Read More » -
Kerala
എ.ഐ ക്യാമറ വിവാദത്തിലും കെ ഫോൺ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിക്ക് അമ്പരിപ്പിക്കുന്ന വളർച്ച
കോഴിക്കോട്: എ ഐ ക്യാമറ വിവാദത്തിലും കെ ഫോൺ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിക്ക് അമ്പരിപ്പിക്കുന്ന വളർച്ച. ഒരു വർഷത്തിനിടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വളർച്ച 500 മടങ്ങോളമാണ്.കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രമാണ്.തൊട്ടടുത്ത വർഷം കമ്പനിയുടെ വരുമാനം 7 കോടി 24 ലക്ഷം രൂപയായി ഉയർന്നു.മൂന്നാമത്തെ വർഷം കമ്പനിയുടെ വരുമാനം 9 കോടി 82 ലക്ഷമാണ്.കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കമ്പനി തുടങ്ങിയ വർഷം ഊരാളുങ്കലുമായി രണ്ട് കോടി രൂപയുടെ ഇടപാട് നടത്തിയതും രേഖകളിലുണ്ട്.സേഫ് കേരള പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങിയതിൻറെ വിവരങ്ങളും രേഖകളിൽ ഉണ്ട്.
Read More » -
Crime
കുടുംബപ്രശ്നത്തെത്തുടർന്ന് തർക്കം; ഭാര്യ മൺവെട്ടി കൊണ്ട് അടിച്ചു, ഭർത്താവ് മരിച്ചു
കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്. പ്രിയങ്കയെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര വർഷമായി അകന്നു കഴിയുകയായിരുന്നു സജുവും ഭാര്യ പ്രിയങ്കയും. വാടക വീട്ടിലായിരുന്നു പ്രിയങ്കയുടെ താമസം.ഹോം നഴ്സായിരുന്നു ഇവർ. ഒന്നര വർഷത്തിനിടെ പല വാടക വീടുകൾ മാറി താമസിക്കേണ്ടി വന്നിരുന്നു പ്രിയങ്കയ്ക്ക്. ഈ വീടുകളിലെത്തി സജു പ്രശ്നമുണ്ടാക്കുന്നതായിരുന്നു കാരണം. ഇന്നും സജു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ പ്രിയങ്ക മൺവെട്ടി കൊണ്ട് അടിക്കുകയായിരുന്നു. സജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം കെട്ട് വീണ സജുവിനെ നാട്ടുകാരും പൊലീസും ചേർന്നാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read More » -
Business
സാമ്പത്തിക പ്രതിസന്ധി; മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ
ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം. മാത്രമല്ല ഗോ ഫസ്റ്റ് എയർലൈൻ സമർപ്പിച്ച പാപ്പർഹർജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി പരിഗണിക്കാനിരിക്കെകൂടിയാണ് സർവ്വീസുകൾ ക്യാൻസൽ ചെയ്തുകൊണ്ടുള്ള തീരുമാനം. എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.…
Read More » -
LIFE
രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ജയിലർ ഓഗസ്റ്റ് 10ന് തിയറ്ററുകളിൽ
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലർ സംവിധാനം ചെയ്യുന്നത്. രജനികാന്തിനൊപ്പം മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വൻ ഹിറ്റിന് ശേഷം 23 വർഷങ്ങൾ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ…
Read More » -
Business
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തെരഞ്ഞെടുക്കണമെന്ന് എങ്ങനെ അറിയും?
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തെരഞ്ഞെടുക്കണമെന്ന് എങ്ങനെ അറിയും? ഓരോ ആദായനികുതി റിട്ടേൺ ഫോമിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും നിങ്ങളുടെ വരുമാന സ്രോതസ്സുകൾ, റെസിഡൻഷ്യൽ സ്റ്റാറ്റസ്, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഉചിതമായ ഐടിആർ ഫോം തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, ആദായനികുതി വകുപ്പ് ഒരു വ്യക്തിഗത നികുതിദായകന് അവരുടെ വരുമാന തരവും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് ഉപയോഗിക്കാവുന്ന വിവിധ ഫോമുകൾ പുറത്തിറക്കിയിട്ടുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഫോമുകൾ കുറിച്ച് അറിയാം. ഐടിആർ-1 സഹജ് 50 ലക്ഷം രൂപ വരെ മൊത്ത വരുമാനമുള്ള വ്യക്തികൾക്ക് ഈ ഫോം ഉപയോഗിക്കാം. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, ഭവന സ്വത്ത്, കാർഷിക വരുമാനം എന്നിവ 5,000 രൂപ വരെയുള്ളവർക്കും ഇതേ ഫോം ഉപയോഗിക്കാം. ഐടിആർ-2 ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു ഹിന്ദു അവിഭക്ത കുടുംബത്തിന്റെ (HUF) ഉപയോഗത്തിനുള്ളതാണ് ഈ ഫോം. 50 ലക്ഷം…
Read More » -
Kerala
വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകം
തിരുവനന്തപുരം: വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമായിരിക്കും. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നത്. സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ അടയ്ക്കണം. ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കുകയും വേണം. ഓരോ അധ്യയന വർഷത്തേക്കും പഠന കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അതേസമയം, ഇതിനെല്ലാം വിരുദ്ധമായി സംസ്ഥാനത്തെ പല വദ്യാലയങ്ങളും അവധിക്കാല ക്ലാസുകൾ നടത്താറുണ്ട്. കുട്ടികളെ ഇത്തരത്തിൽ നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് അവരിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഒപ്പം വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് വഴിതെളിക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പരിഗണിച്ച് ഗവ. എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്.ഇ,…
Read More » -
Kerala
കേന്ദ്ര ധനമന്ത്രി ക്ഷേമ പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു; എന്നാൽ ഇപ്പോൾ കുടിശികയില്ലാതെ ക്ഷേമ പെൻഷൻ എത്തുന്നു, ഇടത് ഭരണത്തിൽ എല്ലാവരും സന്തോഷത്തിൽ: മുഖ്യമന്ത്രി
കൊല്ലം: ക്ഷേമപെൻഷൻ 2016 ന് മുൻപ് മാസങ്ങളും വർഷങ്ങളും കുടിശിക ആയിരുന്നുവെന്നും ഇപ്പോൾ കുടിശികയില്ലാതെ ക്ഷേമ പെൻഷൻ എത്തുന്നുവെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ എല്ലാവരും സന്തോഷത്തിലാണ്. എന്നാൽ എങ്ങനേയും ക്ഷേമപെൻഷൻ മുടക്കണമെന്ന് കരുതുന്നവരുണ്ട്. സഹകരണ മേഖലയിൽ കൺസോർഷ്യം രൂപീകരിച്ച് അതിൽ നിന്നുള്ള വായ്പ സ്വീകരിച്ച് പെൻഷൻ കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്ര സർക്കാർ ക്ഷേമ പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അത്തരം ആഗ്രഹമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ദേശീയപാതാ വികസനം പരിതാപകരമായ അവസ്ഥയിലായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നല്ല റോഡുകൾ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്ത് അതുണ്ടായിരുന്നില്ല. കേരളത്തിൽ ദേശീയ പാത വികസനം നടക്കില്ലെന്നാണ് ജനം കരുതിയത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനെ പറ്റി ജനങ്ങളോട് സംവദിച്ച ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം നന്നായി ഇടപെട്ടു. ഇപ്പോൾ ദേശീയപാതാ വികസനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന് തന്നെ കേരളം മാതൃകയെന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വാട്ടർ മെട്രോ പദ്ധതി ഉദ്ഘാടനം…
Read More » -
Kerala
അവിഹിതബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന് ഭാര്യയെ തല്ലിയ സംഭവം: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ ബാബുവിനെ പാർട്ടി സസ്പെന്റ് ചെയ്തു
ആലപ്പുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നടപടിയെടുത്തു. ഇദ്ദേഹത്തെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് ബിപിൻ സി ബാബുവിനെതിരെ നടപടിയെടുത്തത്. മൂന്ന് മാസം മുൻപ് ബിപിൻ സി ബാബുവിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനമടക്കം ആരോപണമുള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. ഇതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്തിരുന്നു. രൂക്ഷമായ ഭാഷയിലാണ് വിഷയത്തിൽ ജില്ലാ നേതൃത്വത്തെ എംവി ഗോവിന്ദൻ വിമർശിച്ചത്. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ്…
Read More »
