എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുകയില വിപണന, ഉപഭോഗത്തിനെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം ഈ വകുപ്പുകള്‍ ഉറപ്പു വരുത്തി ആരോഗ്യ വകുപ്പിനെ അറിയിക്കണം.പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിതമാക്കി മാറ്റുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് യെല്ലോ ലൈന്‍.
ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മഞ്ഞ വര വരയ്ക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാപ്പ് തയാറാക്കി മഞ്ഞ ലൈന്‍ വരയ്ക്കേണ്ടത്. 100 വാര ചുറ്റളവിനുള്ളില്‍ ലഹരിവസ്തുക്കള്‍ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ പോലീസിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് മഞ്ഞ വര അടയാളപ്പെടുത്തുന്നതിന്റെ ലക്ഷ്യം.