Month: May 2023

  • India

    കന്യാകുമാരി-ദീബ്രുഗഡ് വിവേക് എക്സ്പ്രസ്സ് ഇനിമുതൽ ആഴ്ചയിൽ നാല് ദിവസം 

    തിരുവനന്തപുരം:പ്രതിവാര ട്രെയിനായി തുടക്കമിട്ട് പിന്നീട് ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തിയിരുന്ന കന്യാകുമാരി-ദീബ്രുഗഡ് വിവേക് എക്സ്പ്രസ്സ് ഇനി മുതൽ ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തും. ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവങ്ങളിൽ ദീബ്രുഗഡ് നിന്ന്  (7/5/23മുതൽ) ബുധൻ, വ്യാഴം, ശനി, തിങ്കൾ ദിസങ്ങളിൽ കന്യാകുമാരി നിന്ന്  (11/5/23മുതൽ) ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസാമിലെ  ദിബ്രുഗഢിനെ  തമിഴ്‌നാട്ടിലെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് വിവേക് എക്സ്പ്രസ്സ്.എട്ട് സംസ്ഥാനങ്ങളിലൂടെ 74 മണിക്കൂർ 35 മിനുട്ട് കൊണ്ട് 4,218.6 കിലോമീറ്റർ സഞ്ചരിക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന യാത്രാതീവണ്ടി കൂടിയാണ്. 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനായ ഇതിന് 2013-ൽ നടന്ന സ്വാമി വിവേകാനന്ദന്റെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്,ഒറീസ, ജാർഖണ്ഡ്,ബീഹാർ,നാഗലാന്റ്, ബംഗാൾ, ആസാം എന്നിവിടങ്ങളിലായി മൊത്തം 58…

    Read More »
  • Health

    വെറ്റില മുറുക്കാനും ദക്ഷിണവയ്ക്കാനും മാത്രമല്ല… അറിയാം വെറ്റിലയുടെ ഔഷധ​ഗുണങ്ങൾ

    വളരെക്കാലമായി ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് വെറ്റില. വെറ്റില പാൻ, മുറുക്കാൻ തുടങ്ങിയവയിൽ വളരെ വ്യപകമായി ഉപയോഗിച്ചു വരുന്ന ഒരു ഔഷധ ഇലയാണ്. അതിനു പുറമെ വെറ്റിലയ്ക്ക് വളരെയധികം പ്രാധാന്യം ഇന്ത്യൻ സംസ്കാരത്തിലുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹ ചടങ്ങുകളിൽ വെറ്റിലയും അടയ്ക്കയും മുതിർന്ന വ്യക്തികൾക്ക് നൽകി അനുഗ്രഹം വാങ്ങുന്ന ചടങ്ങും ഇന്നും നിലനിൽക്കുന്നു. വെറ്റിലയിൽ വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, തുടങ്ങിയ നിരവധി പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം കാൽസ്യത്തിന്റെ ഒരു മികച്ച ഉറവിടം കൂടിയാണ് വെറ്റില. വെറ്റിലയുടെ ആരും പറയാത്ത കുറച്ച ഔഷധ ഗുണങ്ങളെക്കുറിച്ചറിയാം: 1. വെറ്റില ശരീരത്തിലുണ്ടാവുന്ന മുറിവുകൾ, ചതവ്, ചൊറിച്ചിൽ എന്നിവ മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകുന്നു. ശരീരത്തിൽ മുറിവുകളോ, ചതവോ ഉള്ള സ്ഥലത്ത് വെറ്റിലയുടെ ഇളം ഇലകൾ അരച്ച് ഒരു പേസ്റ്റ് ആക്കി ഇടുന്നത് വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നു. 2. ചുമയും ജലദോഷവും ചികിത്സിക്കാൻ…

    Read More »
  • Crime

    20 കോടിയോളം തട്ടിച്ചു, ധനകോടി ചിറ്റ്സ് കമ്പനി പണം തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി; മാസങ്ങളായി ശമ്പളം പോലും നൽകാതെ വഞ്ചിച്ചെന്ന് ജീവനക്കാരും

    കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സ് കമ്പനി പണം തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി ചിട്ടിയിൽ ചേർന്നവർക്ക് 20 കോടിയോളം രൂപയാണ് കന്പനി തിരികെ കൊടുക്കാനുള്ളത്. മാസങ്ങളായി ശമ്പളം പോലും നൽകാതെ ധനകോടി ചിറ്റ്സ് ഉടമകൾ വഞ്ചിച്ചെന്ന ആരോപണവുമായി ജീവനക്കാരും രംഗത്തെത്തി. ധനകോടി ചിറ്റ്സിൽ പണം നിക്ഷേപിച്ച നൂറുകണക്കിന് പേർക്കാണ് കാലവധി പൂർത്തിയായിട്ടും പണം തിരികെ ലഭിക്കാതായത്. നിലവിൽ ധനകോടി ചിറ്റ്സിൻറെ 22 ബ്രാഞ്ചുകളും അടച്ചിട്ടിരിക്കുകയാണ്. ആറംഗ ഡയറക്ടർ ബോർഡിലെ ആരുമായും ഇപ്പോൾ ബന്ധപ്പെടാനാകുന്നില്ലെന്ന് നിക്ഷേപകർ പറയുന്നു. പണം കിട്ടാനുള്ളവർക്ക് ലഭിച്ച ചെക്കുകൾ ബാങ്കിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങി. ഇതോടെ നിക്ഷേപകർ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയ്ക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി. എന്നാൽ എഫ്ഐആർ ഇട്ടതല്ലാതെ മറ്റ് നടപടികളൊന്നും പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ധനക്കോടി ചിറ്റ്സിലെ ജീവനക്കാരും വെട്ടിലായി. വിവിധ ബ്രാഞ്ചുകളിൽ ഇടപാടുകാർ…

    Read More »
  • Local

    മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍

    മൂന്നാർ: മൂന്നാർ കല്ലാര്‍ എസ്റ്റേറ്റിലിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വളർത്തുമൃഗങ്ങള്‍ നിരന്തരം അക്രമത്തിനിരയാകാന്‍ തുടങ്ങിയതോടെ ജോലിക്കുപോലാന്‍ പോലുമാകാത്ത സ്ഥിതിയിലാണ് തോട്ടം തോഴിലാളികള്‍. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലാര്‍ എസ്റ്റേറ്റില്‍‍‍‍‍‍ നിരന്തരം വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത് കടുവയെന്ന് നാട്ടുകാരും വനംവകുപ്പും ഉറപ്പിക്കുന്നത് തോട്ടത്തിനുള്ളിലൂടെ കടന്നുപോയ ജീപ്പ് ഡ്രൈവര്‍ ചിത്രമെടുത്തതോടെയാണ്. സംഭവം നടന്നിട്ട് മുന്നു ദിവസം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയോന്നുമില്ല. ഇതിനിടെ പലയിടങ്ങളില്‍ കടുവയെ തോട്ടം തോഴിലാളികള്‍ കണ്ടു. ഇതോടെയാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ നാട്ടുകാരെത്തിയിരിക്കുന്നത്. എന്നാല്‍ വനംവകുപ്പ് ഇതുറപ്പിക്കുന്നില്ല. കടുവ ഭീതി മുലം പ്രദേശത്തെ തോട്ടം തോഴിലാളികള്‍ ജോലിക്ക് പോകുന്നില്ല. വനംമന്ത്രി ഇടപെട്ട് കൂടുവച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വനംവകുപ്പ് കാര്യമായോന്നും ചെയ്യാത്തതില്‍ വലിയ പ്രതിക്ഷേധമുണ്ട് പ്രദേശവാസികള്‍ക്ക് അതെസമയം കടുവ കാടിന് പുറത്തെത്താതിരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രതികരണം. കൂടുവെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും വിശദീകരിച്ചു.

    Read More »
  • Kerala

    കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും; വിവാദ എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല

    തിരുവനന്തപുരം: വിവാദ എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ. എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെൽട്രോൺ വെട്ടിലായി.…

    Read More »
  • NEWS

    ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

    ബിഗ് ടിക്കറ്റ് 251 സീരിസ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി. പത്ത് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് യു.എ.ഇയിൽ താമസിക്കുന്ന പ്രദീപ് പറയുന്നത്. അബുദാബി വിമാനത്താവളത്തിലെ ഇൻ-സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് ബിഗ് ടിക്കറ്റ് പ്രദീപ് വാങ്ങിയത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭാഗ്യപരീക്ഷണം. യു.എ.ഇയിലേക്ക് മടങ്ങിവരാൻ യാത്ര തിരിക്കുന്നതിന് ഏതാനും മുൻപാണ് ഗ്രാൻഡ് പ്രൈസ് നേടിയ വിവരം പ്രദീപ് അറിയുന്നത്. 15 മില്യൺ നേടിയെങ്കിലും ജീവിതത്തിൽ കാര്യമായ മാറ്റങ്ങള്‍ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രദീപ് പറയുന്നത്. അത്യധികം സന്തോഷത്തിലാണെങ്കിലും ലളിതമായ ജീവിതം തന്നെ തുടരും. വിജയത്തിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ചോദിച്ചാൽ, സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നത് തന്നെയാണെന്ന് പ്രദീപ് പറയും. വിജയിക്കാന്‍ ഒരുപാട് നാള്‍ എടുത്തു, പക്ഷേ, ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടര്‍ന്നു. മെയ് മാസം വ്യത്യസ്തമായ മാറ്റങ്ങള്‍ ബിഗ് ടിക്കറ്റ് വരുത്തുകയാണ്. ചരിത്രത്തിൽ ആദ്യമായി 100 ഭാഗ്യശാലികള്‍ക്ക് ക്യാഷ് പ്രൈസ് ഈ മാസം ലഭിക്കും. ഇതിൽ ഒരാള്‍ക്ക്…

    Read More »
  • Crime

    മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്

    പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദകേന്ദ്രം അടിച്ചു തകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തെ തുടർന്നാണ് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രം​ഗത്തെത്തിയത്. മന്ത്രവാദിനി ശോഭനയുടെ ബന്ധു രവീന്ദ്രന്റെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. മൂന്നു പേരെ തടവിലാക്കിയായതിന് ശോഭനയെയും കൂട്ടാളി ഉണ്ണികൃഷ്ണനെയും പ്രതി ചേർത്ത് പോലീസ് കേസ് എടുത്തിരുന്നു. നിലവിൽ ശോഭനയും ഉണ്ണികൃഷ്ണനും ഒളിവിലാണ്. ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ കഴിഞ്ഞ ഓക്ടോബറിൽ ജയിലി‌ലായിരുന്നു. ഇവരുടെ മന്ത്രവാദ കേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം തടവിലാക്കപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. സിപിഎം പ്രവർത്തകരും പൊലീസും ചേർന്നാണ് മൂന്ന് പേരെ മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്. മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും…

    Read More »
  • LIFE

    ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ‘ജാക്സൺ ബസാർ യൂത്ത്’ മേയ്‌ 19 ന് തിയറ്ററുകളിൽ

    ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്‍റെ റിലീസ്‌ തീയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. മെയ്‌ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളിപെരുന്നാൾ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌. സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്‌ ഉസ്മാൻ മാരാത്ത് ആണ്. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗ് അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സഹനിർമാണം – ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് – അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം – ഗോവിന്ദ്‌ വസന്ത, വരികൾ – സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ,…

    Read More »
  • Kerala

    പിണറായി വിജയനെ സ്വീകരിക്കാൻ ഒരുക്കം അവസാന ഘട്ടത്തിലെത്തിയെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ നിരാശയിൽ പ്രവാസി സംഘടനകൾ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഒരുക്കം അവസാന ഘട്ടത്തിലെത്തിയെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ നിരാശയിൽ പ്രവാസി സംഘടനകൾ. കേന്ദ്ര സർക്കാർ ഉടക്കിയതോടെ യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇത്തരം പരിപാടികൾക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോകേണ്ടെന്നും ഉദ്യോ​ഗസ്ഥർ മതിയെനന്നും കേന്ദ്രം അറിയിച്ചതോടെ ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി എന്നിവരെ അയയ്ക്കാനാണ് തീരുമാനം. അവസാന സമയം പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രം മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും അതും നിരസിച്ചു. കേന്ദ്രസർക്കാർ സന്ദർശനാനുമതി നൽകില്ലെന്ന് ഉറപ്പായതോടെ യുഎഇയിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികൾ റദ്ദാക്കി. മെയ് ഏഴിന് യുഎഇയിലെത്തുന്ന മുഖ്യമന്ത്രിക്കായി രണ്ട് സ്വീകരണ പരിപാടികളായിരുന്നു സംഘാടകർ ഒരുക്കിയിരുന്നത്. മെയ് ഏഴിന് അബുദാബിയിലും പത്തിന് ദുബൈയിലുമായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തിരുന്നത്. സിപിഎം ആഭിമുഖ്യമുള്ള സംഘടനകളായിരുന്നു സംഘാടനത്തിന് നേതൃത്വം നൽകിയത്. അബുദാബിയിലും ദുബായിലും സംഘാടക സമിതിയും രൂപീകരിക്കുകയും…

    Read More »
  • India

    ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പരിക്കേറ്റ സൈനികന്‍ വീരമൃത്യു

    ദില്ലി: ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പരിക്കേറ്റ സൈനികന്‍ വീരമൃത്യു വരിച്ചു. കിഷ്ട്വാറിലെ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഏവിയേഷൻ ടെക്നിക്കൽ വിഭാ​ഗത്തിലെ ക്രാഫ്റ്റ്സ്മാൻ പബ്ബല്ല അനിൽ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. അതിനിടെ. ജമ്മുകശ്മീരില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. കുപ്‍വാരയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും ചേർന്നാണ് ഭീകരരെ നേരിട്ടത്. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടി തുടരുന്നതായി അധികൃതർ അറിയിച്ചു.

    Read More »
Back to top button
error: