കോഴിക്കോട്: എ ഐ ക്യാമറ വിവാദത്തിലും കെ ഫോൺ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിക്ക് അമ്പരിപ്പിക്കുന്ന വളർച്ച. ഒരു വർഷത്തിനിടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വളർച്ച 500 മടങ്ങോളമാണ്.കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രമാണ്.തൊട്ടടുത്ത വർഷം കമ്പനിയുടെ വരുമാനം 7 കോടി 24 ലക്ഷം രൂപയായി ഉയർന്നു.മൂന്നാമത്തെ വർഷം കമ്പനിയുടെ വരുമാനം 9 കോടി 82 ലക്ഷമാണ്.കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കമ്പനി തുടങ്ങിയ വർഷം ഊരാളുങ്കലുമായി രണ്ട് കോടി രൂപയുടെ ഇടപാട് നടത്തിയതും രേഖകളിലുണ്ട്.സേഫ് കേരള പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങിയതിൻറെ വിവരങ്ങളും രേഖകളിൽ ഉണ്ട്.