KeralaNEWS

“ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂർ ബോട്ടപകടവും”; വിമർശിച്ച് മംമ്ത മോഹൻദാസ്

രണാധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂർ ബോട്ടപകടവുമെന്ന് മംമ്ത പറയുന്നു. മയക്കു മരുന്നിന് അടിമപ്പെട്ടവർക്കൊപ്പം ഈ സമൂഹത്തിൽ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും മംമ്ത പറഞ്ഞു. യുവ ഡോക്ടർ കൊല്ലപ്പെട്ടത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്നും നമ്മുടെ ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെയാണെന്നും മംമ്ത ചോദിക്കുന്നു.

മംമ്ത മോഹൻദാസിന്റെ വാക്കുകൾ

Signature-ad

മയക്കുമരുന്നിന് അടിമപ്പെട്ട മാനസികനില തെറ്റിയവരുടെ ഇരകൾ ആകുയാണോ നിരപരാധികൾ? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് സുരക്ഷിതമല്ല. ഈ അവസ്ഥ ഇനിയും അവഗണിക്കാൻ കഴിയില്ല.  അധികാരത്തിൽ ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയിൽ നടന്ന ദാരുണമായ രണ്ട് സംഭവങ്ങൾ. ഡോ. വന്ദന ദാസിന്‌ ആദരാഞ്ജലികൾ. അവരുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവരിപ്പോൾ കടന്നുപോകുന്ന അവസ്ഥ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു കുഞ്ഞിനെ ആണ് നഷ്ടപ്പെട്ടത്. മുൻപ് ഞാൻ  പറഞ്ഞതുപോലെ പോയവർക്ക് പോയി. ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. പക്ഷേ ഒന്നും മാറുന്നില്ല. എല്ലാവരും എല്ലാം മറന്നുപോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അതിന്റെ നടത്തിപ്പുകാരും എവിടെയാണ്.  വലിയ മാറ്റങ്ങൾ അത്യാവശ്യമാണ്. പക്ഷേ എപ്പോൾ? ആര് ചെയ്യും? ഈ രാജ്യത്ത് എല്ലാം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിച്ച് മരിക്കാനെ നമുക്ക് കഴിയൂ. എന്നെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ, ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ പൊരുതാനോ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ല.

ഇന്നലെ പുലർച്ചെ ആണ് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപ് ആണ് ക്രൂരമായ കൊലപാതകം നടത്തിയത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: