Month: May 2023

  • Business

    സീറ്റ് ബെൽറ്റ് അലാം സ്റ്റോപ്പറുകൾ വിറ്റ ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പടെയുള്ള അ‍ഞ്ച് ഓൺലൈന് സൈറ്റുകൾക്കെതിരെ നടപടി

    ദില്ലി: സീറ്റ് ബെൽറ്റ് അലാം സ്റ്റോപ്പറുകൾ വിറ്റ അ‍ഞ്ച് ഓൺലൈന് സൈറ്റുകൾക്കെതിരെ നടപടി. ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പടെയുള്ള അഞ്ച് സൈറ്റുകൾക്കെതിരെയാണ് കേന്ദ്രം ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സിസിപിഎ )യുടെയാണ് നടപടി. ഉൽപ്പന്നത്തിന്റെ 13,118 ലിസ്റ്റിങ്ങുകൾ സൈറ്റുകളിൽനിന്നു നീക്കി എന്നും കേന്ദ്രം അറിയിച്ചു. അലാം സ്റ്റോപ്പറുകൾ വിറ്റവർക്കും, വിൽക്കുന്നതിനും എതിരെ നടപടിയെടുക്കാൻ എല്ലാ ചീഫ് സെക്രട്ടറിമാർക്കും, കളക്ടർമാ‌ർക്കും നിർദേശം നൽകി. കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽക്കുന്നതിന് ഫ്ലിപ്പ്കാർട്ടും ആമസോണും ഉൾപ്പെടെയുള്ള മികച്ച അഞ്ച് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ക്ലിപ്പുകൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് പകരം ഉപയോഗിച്ച് അലാം നിർത്തുന്നതിലൂടെ ഉപഭോക്താക്കളുടെ ജീവന്റെയും സുരക്ഷയെയും അപകടപ്പെടുത്തിയേക്കും. ഇത് ഉപഭോക്തൃ സംരക്ഷണ നിയമം 2019 -ന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നിവയ്‌ക്കെതിരെ ഉപഭോക്തൃ അവകാശ ലംഘനം,…

    Read More »
  • Kerala

    ഹൗസ് സർജന്മാർ നടത്തിവന്ന സമരത്തിലും മാറ്റം; അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരണം പിൻവലിച്ചു, ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറും

    തിരുവനന്തപുരം: ഡോ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് സർജന്മാർ നടത്തിവന്ന സമരത്തിലും മാറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു. ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറാനാണ് തീരുമാനം. മറ്റ് വിഭാഗങ്ങളിലെ സമരവുമായി ബന്ധപ്പെട്ട് തീരുമാനം രാത്രിയോടെ കൈക്കൊള്ളുമെന്ന് ഹൗസ് സർജന്മാർ അറിയിച്ചു. നേരത്തെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ജോലിയിൽ തിരികെ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഒപി ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്. ഈ സമരവും പിൻവലിക്കണോയെന്നത് യോഗം ചേർന്ന് തീരുമാനിക്കാനാണ് സമരക്കാരുടെ തീരുമാനം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രി വീണാ ജോർജ്ജുമായി പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ചർച്ച നടത്തിയിരുന്നു. ആരോഗ്യ പ്രവ‍ര്‍ത്തക‍ര്‍ക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജന്മാരെ നിയമിക്കൂവെന്ന ഉറപ്പും മന്ത്രിയിൽ നൽകി. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിൻവലിക്കാൻ ഇരു…

    Read More »
  • Business

    ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗൂച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്

    ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാൻഡുകളിൽ ഒന്നായ ഗൂച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഇറ്റാലിയൻ ബ്രാൻഡ് കൂടിയായ ഗൂച്ചിയുടെ അംബാസിഡറാകുന്നത്. ഗൂച്ചിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ആലിയ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഗൂചിയുടെ പാൻറ്സ്യൂട്ടിലാണ് ആലിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു പോസ്റ്റിൽ പീച്ച് നിറത്തിലുള്ള ഷർട്ടും ഹൈ വേസ്റ്റ് സ്കർട്ടുമാണ് ആലിയ ധരിച്ചത്.   View this post on Instagram   A post shared by Alia Bhatt (@aliaabhatt) ‘ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഗൂച്ചിയുടെ ഭവനത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഗൂച്ചിയുടെ പൈതൃകം എപ്പോഴും എന്നെ പ്രചോദിപ്പിക്കുകയും കൗതുകമുണർത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് സൃഷ്ടിക്കുന്ന നിരവധി നാഴികക്കല്ലുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്’- എന്നാണ് ആലിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.   View this post on Instagram   A post shared by Alia Bhatt…

    Read More »
  • Crime

    ചെറുതോണിയിൽ മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ

    ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോ‌‍ർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായെതെന്നാണ് വിവരം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എന്നാൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ആക്രമണത്തിന് ഇടയായ സാഹചര്യവും പൊലീസ് അന്വേഷിച്ചു വരുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് വരികയാണ്. നീല നിറത്തിലുള്ള പൾസർ ബൈക്കിൽ എത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചെറുതോണി സ്വദേശി ലൈജുവിനായിരുന്നു കഴിഞ്ഞ ദിവസം രാത്രി ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമ ലൈജുവി​ന്റെ ദേഹത്തേക്ക് ബൈക്കിലെത്തിയ രണ്ടു പേർ ആസിഡ് ഒഴിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ വച്ച് ബൈക്കിലെത്തിയവർ കാർ തടഞ്ഞു നിർത്തി. തുടർന്ന് രാവിലെ എപ്പോൾ കടതുറക്കും എന്ന് ചോദിച്ചു. എട്ടു മണിക്ക് തുറക്കുമെന്ന് മറുപടി പറഞ്ഞു. എന്നാൽ ഇനി…

    Read More »
  • Kerala

    സർവകലാശാലകൾക്കുള്ള സർക്കാരിൻ്റെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹം: കെ.എസ്.യു.

    തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്കുള്ള സർക്കാരിന്റെ പ്രതിമാസ ഗ്രാന്റ് ഒരു ഗഡു വെട്ടിക്കുറച്ച തീരുമാനം പ്രതിഷേധാർഹമെന്ന് കെ.എസ്‌.യു. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിമാസശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നായതിനാൽ ഗ്രാന്റ് ഗഡു റദ്ദാക്കിയത് ശമ്പളവിതരണത്തെയും പെൻഷനെയും ദോഷകരമായി ബാധിക്കും. സർവ്വകലാശാലകളുടെ സ്ഥിര നിക്ഷേപം പിൻവലിച്ചോ, യുജിസി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടിൽ നിന്നോ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റോ എടുത്തോ ശമ്പളവും പെൻഷനും നൽകാനും ഗ്രാന്റ് ഗഡു അടുത്ത വർഷത്തെ ഗ്രാന്റ് വിഹിതത്തിൽപെടുത്തി നൽകുമെന്നുമായിരുന്നു സർക്കാരിന്റെ ഉറപ്പ് പാഴ് വാക്കായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം സ്‌റ്റേറ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള സർവ്വകലാശാല ഫണ്ട്‌ അടിയന്തരമായി സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റികൾ നടപ്പാക്കിയതോടെ ഗവേഷണ പ്രൊജക്റ്റുകൾക്ക് യുജിസി അനുവദിച്ചു തുക പോലും യഥാസമയം പിൻവലിക്കാനാവുന്നില്ലെന്ന പരാതി പ്രൊജക്റ്റ്‌ ഡയറക്ടർക്ക്‌മാർക്കുണ്ട്. ഇത് ഗവേഷണ മേഖലയെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുമെന്നും…

    Read More »
  • Kerala

    ആറന്‍മുള കണ്ണാടിയും ചുണ്ടന്‍ വള്ളവും ബേപ്പൂർ ഉരുവും ഇനി കേരളത്തിന്റെ ഔദ്യോഗിക അടയാളങ്ങൾ

    പത്തനംതിട്ട: കേരളത്തിന്റെ ഔദ്യോഗിക അടയാളങ്ങളാകാൻ ആറന്‍മുള കണ്ണാടിയും ചുണ്ടന്‍ വള്ളവും ബേപ്പൂര്‍ ഉരുവും. ആറന്‍മുള കണ്ണാടിയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയും ഉള്‍പ്പെടെ 15 ഇനങ്ങളാണു സംസ്ഥാനത്തിന്റെ ഔദ്യോഗിക അടയാളങ്ങളായി സുവനീറുകളാകുന്നത്.വിനോദസഞ്ചാര വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ് കേരളത്തിന്റെ ഔദ്യോഗിക സ്മരണികകളുടെ ശൃംഖലയൊരുക്കുന്നത്. സംസ്ഥാനത്തെ വിവിധ കരകൗശല വസ്തുനിര്‍മാതാക്കളെ ചേര്‍ത്താണ് സുവനീര്‍ ശൃംഖല തയ്യാറാക്കുന്നത്. നാടിന്റെ ചരിത്രം, സംസ്‌കാരം, കല, ഭൂമിശാസ്ത്ര പ്രത്യേകതകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവ തെരഞ്ഞെടുക്കുന്നത്. ആറന്‍മുള കണ്ണാടി പോലെ വലിപ്പം കുറഞ്ഞവ അതേ രൂപത്തിലും, വലിപ്പമുള്ളവയെ ചെറു മാതൃകകളാക്കിയും, ചിലതിനെ ശില്‍പ്പ രൂപത്തിലാക്കിയുമാണ് സുവനീര്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുക.   സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുവനീര്‍ വില്‍പ്പനശാലകള്‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കും. ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളും വരുമാനവും വര്‍ധിപ്പിക്കാനാകുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രതീക്ഷ. സുവനീര്‍ ശൃംഖലയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മേയ് 18ന് നിര്‍വഹിക്കും.

    Read More »
  • India

    ഓൺലൈൻ തകരാറ്;തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് തടസപ്പെട്ടു

    തിരുവനന്തപുരം: ഓൺലൈൻ തകരാറിനെ തുടർന്ന് റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് തടസപ്പെട്ടു. മെയ് 7നാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സാങ്കേതിക തടസ്സം വന്നത്.ഇതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. ലോഗിന്‍ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രമിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തടസ്സം നേരിടുകയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചില്ല എന്നും യാത്രക്കാര്‍ പറയുന്നു. അ‌ത്യാവശ്യ ട്രെയിന്‍ യാത്രയ്ക്കൊരുങ്ങുമ്ബോള്‍ ടിക്കറ്റ് കിട്ടാതെ വലയുന്നവരെ സഹായിക്കാന്‍ റെയില്‍വേതന്നെ ഒരുക്കിയ മാര്‍ഗമാണ് തത്കാൽ.ട്രെയില്‍ യാത്രതുടങ്ങുന്നതിന് ഒരു ദിവസം മുമ്ബാണ് തത്കാല്‍ റിസര്‍വേഷന്‍ സാധ്യമാകുക. എസി ക്ലാസുകളുടെ തത്കാല്‍ ബുക്കിങ് ദിവസവും രാവിലെ 10 ന് ആണ് ആരംഭിക്കുക.നോണ്‍ എസി ക്ലാസുകളിലേക്കുള്ള ബുക്കിങ് രാവിലെ 11 നും ആരംഭിക്കും.ഓണ്‍ലൈനില്‍ സ്വന്തമായും റെയില്‍വേ സ്റ്റേഷനിലെത്തി കൗണ്ടറുകള്‍ വഴിയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.

    Read More »
  • Local

    ബസിൽ ഉരസി; ഓട്ടോറിക്ഷക്കാരനെ മർദ്ദിച്ച് കെഎസ്ആർടിസി ഡ്രൈവർ

    കോട്ടയം:ബസിൽ ഉരസിയതിന്റെ പേരിൽ ഓട്ടോ ഡ്രൈവറെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി.കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവല്‍ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. ഏറ്റുമാനൂരിനടുത്ത് കാരിത്താസ് ജംഗ്ഷനില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഓട്ടോ ഉരസിയതിനെ തുടര്‍ന്ന് ബസ് ചവിട്ടി നിര്‍ത്തി പുറത്തിറങ്ങി വന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.കോട്ടയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇമ്മാനുവല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

    Read More »
  • Kerala

    തൃശൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

    തൃശൂർ:ചെറുതുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേർ മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    വീണാ ജോർജ്ജിന്റേത് കഴുതക്കണ്ണീർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

    കോട്ടയം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ വീണാ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ഗ്ലിസറിന്‍ ഉപയോഗിച്ചാണ് വീണാ ജോര്‍ജ് കരഞ്ഞതെന്നും അത് കഴുതക്കണ്ണീരായിരുന്നുവെന്നും തിരുവഞ്ചൂര്‍ തുറന്നടിച്ചു. സങ്കടമുണ്ടായിരുന്നെങ്കില്‍ സ്വന്തം നിലപാട് തിരുത്തിപ്പറയില്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. “ഈ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, അത്ര എക്സ്പീരിയന്‍സ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടര്‍മാര്‍ പറഞ്ഞത്”- ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ വീണാ ജോർജ്ജിന്റെ ഈ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.എന്നാല്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കി മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. വീണാ ജോര്‍ജിനെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും രംഗത്തെത്തി. വീണാ ജോര്‍ജ് നാണം കെട്ടവളാണെന്നായിരുന്നു നാട്ടകം സുരേഷിന്റെ പരാമര്‍ശം. ഡി.സി.സിയുടെ എസ്.പി ഓഫീസ് മാര്‍ച്ചിലാണ് നാട്ടകം സുരേഷിന്റെ പ്രതികരണം.

    Read More »
Back to top button
error: