Month: May 2023

  • Crime

    വിദേശജോലി വാ​ഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കായംകുളത്ത് ട്രാവൽസ് ഉടമ പിടിയിൽ

    കായംകുളം: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി യുവാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയും, പാസ്പോർട്ടുകളും തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമ പിടിയിൽ. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവർത്തിക്കുന്ന അനിതാ ട്രാവൽസ് ഉടമയായ കണ്ണമംഗലം വില്ലേജിൽ ഉഷസ്സ് വീട്ടിൽ കൃഷ്ണകുമാർ (50) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്. ശിവരശൻ എന്നും ശ്രീകുമാർ എന്നും വിളിക്കുന്ന കൃഷ്ണകുമാർ നിരവധി പേരെ പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്വദേശിയായ യുവാവിന് മലേഷ്യയിൽ സ്റ്റോർ കീപ്പർ ജോലിക്കുള്ള വിസയും ടിക്കറ്റും നൽകാമെന്ന് പറഞ്ഞ് 2021 മുതൽ 95000 രൂപ തട്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിന്റെ അന്വേഷണത്തിൽ പ്രതിൾ കന്യാകുമാരി സ്വദേശിനിയിൽ നിന്നും ഭർത്താവിന് മലേഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് 50000 രൂപയും, ചൂനാട് സ്വദേശികളായ യുവാക്കൾക്ക് അയർലന്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപയും , കൊട്ടാരക്കര വെളിയം സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപയും തട്ടിയെടുത്തതായും…

    Read More »
  • Kerala

    മറുനാടന്‍ മലയാളി യുട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസുമായി നടൻ പൃഥ്വിരാജും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും

    കൊച്ചി: വ്യാജ വാര്‍ത്ത നല്‍കി മാനഹാനിയുണ്ടാക്കിയതിന് മറുനാടന്‍ മലയാളി യുട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസുമായി നടന്‍ പൃഥ്വിരാജ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് 25 കോടി രൂപ പിഴ അടച്ചുവെന്ന വ്യാജ വാര്‍ത്തക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കുകയെന്നു നടന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പ്രൊപ്പഗന്റ സിനിമകള്‍ നിര്‍മിക്കുന്നുവെന്ന ആരോപണവും പൃഥ്വിരാജിനെതിരെ മറുനാടന്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അസത്യവും അടിസ്ഥാനരഹിതവും അധിക്ഷേപകരവുമായ വ്യാജ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്യഥ്വിരാജ് അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച്‌ വ്യാജ വാർത്ത നൽകിയതിന്‌ മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്‌കറിയക്കുമെതിരെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ മാനനഷ്‌ട കേസ് ഫയൽ ചെയ്തു. തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്‌തവ വിരുദ്ധമായ വാർത്തകൾ നൽകുന്നതിനാലാണ്‌ നോട്ടിസ്‌ അയച്ചതെന്ന്‌ മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. നേരത്തെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പത്തു കോടി രൂപ നഷ്ടപരിഹാരം…

    Read More »
  • Kerala

    ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെ; കൊട്ടാരക്കര സംഭവം ആവർത്തിക്കില്ല, സർക്കാർ നടപടികളെടുത്തു: മുഖ്യമന്ത്രി

    കൊച്ചി: കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എടുത്ത നടപടികളിൽ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും. അതിൽ നടപടികളും തുടരും. ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഡി വൈ എഫ് ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുള്ള എതിർപ്പിൽ സർക്കാർ വഴങ്ങി കൊടുക്കില്ല. എ ഐ ക്യാമറ പദ്ധതി ഏതെങ്കിലും ഒരാളെ വിളിച്ച് ഏൽപ്പിച്ചതല്ല. ടെൻഡർ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവർക്കാണ് നൽകിയത്. കിട്ടാത്തവർ ചില്ലറക്കാരല്ല, അവരാണ് പരാതിക്കാർ. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ കരാറുകാർക്ക് വിഹിതം ഓരോയിടത്തും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല. ഇപ്പോൾ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകൾ തയ്യാറാക്കുന്നു. നിർഭാഗ്യവശാൽ ഈ കഥകൾക്ക് വലിയ പ്രചാരണം കിട്ടുന്നു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സർക്കാരിനുള്ളൂ. കുബുദ്ധികൾക്ക് മറുപടിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Kerala

    ചാര്‍ജ് ചെയ്യാനിട്ട സ്വിച്ചില്‍ നിന്ന് തീപിടിത്തം; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

    കോഴിക്കോട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.ചങ്ങരംകുളം താഴെ കുറുങ്ങാട്ടില്‍ രാജന്റെ വീടിനാണ് തീപിടിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട സ്വിച്ചില്‍ നിന്നാണ് തീപിടിത്തം.തീ പിടിച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തില്‍ വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വൈദ്യുതി ഉപകരണങ്ങള്‍, വയറിങ്, അലമാര, വസ്ത്രങ്ങള്‍, കട്ടില്‍, കിടക്ക, ജനല്‍, ബാത്ത് റൂമിന്റെ വാതില്‍ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു.ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

    Read More »
  • LIFE

    ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ 5 മലയാള ചിത്രങ്ങള്‍

    തെന്നിന്ത്യയിലെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോട് ബജറ്റിലോ കളക്ഷനിലോ ഒന്നും മത്സരിക്കാനാവില്ലെങ്കിലും ബോക്സ് ഓഫീസിൽ മലയാള സിനിമയും മുന്നോട്ട് തന്നെയാണ്. ഓടിയ ദിവസങ്ങളുടെ എണ്ണം നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് മാറി എത്ര വേഗത്തിൽ കോടി ക്ലബ്ബുകളിൽ എത്തി എന്നതിലാണ് ഇന്ന് ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധ. ലൂസിഫറിലൂടെ 200 കോടി ക്ലബ്ബിൽ വരെ മലയാള സിനിമ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2018 തിയറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഒരു പട്ടികയാണ് ചുവടെ. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ 5 മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.  തിയറ്ററുകളിലെത്തി ഒരാഴ്ച കൊണ്ട് 2018 50 കോടി ക്ലബ്ബിൽ എത്തിയതായി അണിയറക്കാർ അറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ ആണ്. ഇതരഭാഷാ ചിത്രങ്ങളെ…

    Read More »
  • Kerala

    വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തിൽ മെയ് 19 മുതൽ മാറ്റം

    കോട്ടയം: വന്ദേ ഭാരത് ട്രെയിനിന്റെ സമയ ക്രമത്തിൽ മാറ്റം.തിരുവന്തപുരത്ത് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിനിന്റെ സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. മെയ് 19 മുതലാണ് പുതിയ സമയക്രമം നടപ്പിലാവുക.   കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയത്തിലും പുറപ്പെടുന്ന സമയത്തിലുമാണ് മാറ്റം വരുന്നത്.എന്നാൽ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിലും കാസർകോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റമില്ല.

    Read More »
  • Kerala

    താനൂർ ബോട്ടപകടം: അഡ്വ. വി.എം. ശ്യാംകുമാറിനെ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു

    കൊച്ചി: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് അഡ്വ വിഎം ശ്യാംകുമാറിനെ കേരള ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. ഇന്ന് കേസ് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി തീരുമാനം അറിയിച്ചത്. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37 പേരെന്ന് ജില്ല കലക്ടർ റിപ്പോർട്ടിൽ പറഞ്ഞു. 22 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. അമിത ഭാരമാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ബോട്ടിൽ അനുവദിച്ചതിലധികം ആളെ കയറ്റിയെന്ന് കുറ്റപ്പെടുത്തുന്നു. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ എന്ന് കോടതി ചോദിച്ചു. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്നും…

    Read More »
  • Crime

    എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ

    കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാന്റിൽ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്ന് ഉച്ചയോടെയാണ് കേസന്വേഷിക്കുന്ന എൻഐഎ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ വീട്ടിൽ നിന്നും പിടികൂടിയ ഡിജിറ്റൽ രേഖകൾ എൻഐഎ പരിശോധനക്കയച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലിയില്‍ പത്തിടങ്ങളിൽ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്‌ഫിയുടെ ഷഹീന്‍ ബാഗിലെ വീട്ടിലും, സമീപ പ്രദേശങ്ങളിലുമായിരുന്നു പരിശോധന. ഡിജിറ്റൽ ഉപകരണങ്ങൾ ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തീവ്ര മുസ്ലീം പ്രചാരകരെ ഷാരൂഖ് സെയ്ഫി പിന്തുടർന്നിരുന്നുവെന്ന് എൻഐഎ കണ്ടെത്തി. സാക്കിർ നായിക്, പാകിസ്ഥൻകാരായ താരിക് ജമീൽ, ഇസ്രാർ അഹമ്മദ്, തൈമു അഹമ്മദ് എന്നിവരെ ഇയാൾ ഓൺലൈനിൽ പിന്തുടർന്നിരുന്നു എന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലില്‍ നിന്നും, ഫോൺ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു…

    Read More »
  • Crime

    കൂട്ടുകാരന്‍റെ സഹോദരിയുമായി അടുപ്പം; ഉത്തർപ്രദേശില്‍ 16 കാരനെ സുഹൃത്തുക്കള്‍ ചേർന്ന് കുത്തിക്കൊലപ്പെടുത്തി

    മുസാഫർനഗർ: ഉത്തർപ്രദേശിൽ 16 കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. കൂട്ടുകാരന്മാരിൽ ഒരാളുടെ സഹോദരിയുമായി 16 കാരൻ അടുപ്പത്തിലായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത സഹോദരൻ യുവാവിനെ കൂട്ടുകാരൊപ്പം ചേർത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുസാഫർനഗറിനടുത്ത് കാണ്ട്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ മഖ്മുൽപൂർ ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം നടത്തത്. പതിനാറുകാരൻറെ മൃതദേഹം ഗ്രാമത്തിലെ വയലിൽ നിന്നും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുർമിത് എന്ന 16 കാരൻറെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ഗുർമിതിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ സൗരഭിൻറെ സഹോദരിയുമായി ഗുർമീത് അടുപ്പത്തിലായിരുന്നു. എന്നാൽ സൗരഭിന് ഇത് ഇഷ്ടപ്പെട്ടില്ല. സഹോദരിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് വകവയ്ക്കാതെ ഗുർമീതും പെൺകുട്ടിയും സൗഹൃദം തുടർന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാംലി പോലീസ് സൂപ്രണ്ട് അഭിഷേക് മാധ്യമങ്ങളോട്…

    Read More »
  • Kerala

    കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: 50 കോടി ചോദിച്ചു, ധനവകുപ്പ് കനിഞ്ഞ് അനുവദിച്ചത് 30 കോടി

    തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന ധനവകുപ്പ് 30 കോടി രൂപ കൂടി അനുവദിച്ചു. ഈ മാസത്തെ രണ്ടാം ഗഡു ശമ്പള വിതരണത്തിനാണ് പണം അനുവദിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ 50 കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ കോർപറേഷൻ തൊഴിലാളികൾ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത്. കെഎസ്ആർടിസിയിൽ ഗഡുക്കളായുള്ള ശമ്പള വിതരണം ആറ് മാസം കൂടി തുടരുമെന്നാണ് മാനേജ്മെൻറ് വ്യക്തമാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രി ആൻറണി രാജുവും തൊഴിലാളി യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ മാനേജ്മെന്റ് നിലപാട് അറിയിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിലെ രണ്ടാം ഗഡു ശമ്പളം നൽകാൻ ധനവകുപ്പ് കനിയണമെന്ന് ഗതാഗതമന്ത്രി യൂണിയൻ നേതാക്കളെ അറിയിച്ചിരുന്നു. 50 കോടിയാണ് സർക്കാരിനോട് കെഎസ്ആർടിസി ആവശ്യപ്പെട്ടത്. ധനവകുപ്പ് കനിഞ്ഞ് അനുവദിച്ചതാണ് 30 കോടി രൂപ. ശമ്പളം മൊത്തമായി ഒറ്റ ഗഡുവായി നൽകണമെന്ന നിലപാടിലാണ് തൊഴിലാളികൾ. ഇതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസി ചീഫ് ഓഫീസിനു മുന്നിൽ സമരം തുടരുമെന്ന് സിഐടിയുവും ഐഎൻടിയുസിയും…

    Read More »
Back to top button
error: