CrimeNEWS

മദ്യലഹരിയില്‍ ആഡംബര വാഹനത്തില്‍ പാഞ്ഞു; ചോദ്യംചെയ്തപ്പോള്‍ തോക്കു ചൂണ്ടി ഭീഷണി

കൊച്ചി: മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യംചെയ്ത നാട്ടുകാരെയും വാഹനയാത്രക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച വൈകിട്ട് കുന്നുംപുറം ജംങ്ഷനു സമീപമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പാലച്ചുവടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ആശിഷ് തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.

ആഡംബര വാഹനത്തില്‍ കുന്നുംപുറത്തേക്ക് വരുന്ന വഴി ആശിഷ് നിരവധി വാഹനങ്ങള്‍ ഉരസിയിരുന്നു. അമിതവേഗത്തില്‍ പാഞ്ഞ ഇയാളെ നാട്ടുകാരും മറ്റു വാഹനത്തിലുള്ളവരും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആശിഷ് തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

Signature-ad

ഇതിനിടെ സമീപത്തെ കടയിലും ബാറിലും കയറി ഇയാള്‍ ബഹളമുണ്ടാക്കി. സംഭവമറിഞ്ഞ് എത്തിയ പോലീസിന് നേരെയും ഇയാള്‍ ഭീഷണിമുഴക്കി. തുടര്‍ന്നാണ് ഇയാള്‍ പിടിയിലാവുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

 

 

Back to top button
error: