KeralaNEWS

പാർവതി ജയറാം ഭർത്താവുമൊത്ത് അയ്യപ്പനെ കാണാനെത്തി, ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി യുവതീ പ്രവേശനം നിഷിദ്ധമായ ശബരിമലയിൽ ദർശനം നടത്തിയ പാർവ്വതിയുടെ വയസ്സ് എത്ര…?

   കുലസ്ത്രീകൾ തെരുവിലിറങ്ങി സമരം നയിച്ച ശബരിമല സ്ത്രീ പ്രവേശന കലാപത്തിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടയിൽ ഇന്നലെ അയ്യപ്പദർശനം നടത്താൻ പാർവതി ജയറാം ഭർത്താവുമൊത്ത് ശബരിമലയിൽ എത്തി. താരദമ്പതികളായ ജയറാമും പാർവതിയും അയ്യപ്പദർശനം നടത്തിയ വാർത്ത സമുഹമാദ്ധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയ്ക്കു വഴിവച്ചു. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. മണ്ഡല മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ട്. എന്നാൽ പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്. എല്ലാ മണ്ഡല കാലത്തും സുഹൃത്തുക്കൾക്കൊപ്പമോ അല്ലെങ്കിൽ മകൻ കാളിദാസിനൊപ്പമോ ആണ് ജയറാം ശബരിമല ദർശനത്തിന് എത്താറുള്ളത്. പതിവിനു വിപരീതമായി ജയറാം ഭാര്യയോടൊപ്പമാണ് ഇന്നലെ എത്തിയത്. കറുത്ത വസ്ത്രവും കഴുത്തിൽ മാലയും അണിഞ്ഞാണ് പാർവതിയും ജയറാവും ദർശനത്തിന് വന്നത്. വൈകിട്ട് ദീപാരാധന തൊഴാൻ ആണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്.

മലയാളത്തിന്റെ പ്രിയ നായികയായിരുന്ന പാർവതിക്ക് ഇപ്പോൾ വയസ്സ് 53 എന്നാണ് വിശദീകരണം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ശബരിമലയിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക്. പ്രവേശനം നിഷിദ്ധമാണ്. സുപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിൽ മുൻപ് സ്ത്രീകൾ നട ചവിട്ടിയത് കേരളത്തിൽ സമാനത ഇല്ലാത്ത പ്രതിഷേധത്തിന് വഴിവച്ചു. അതിനിടയിലാണ് പാർവതിയുടെ ക്ഷേത്ര ദർശനം.

Back to top button
error: