Month: April 2023
-
India
പൈപ്പ് ലൈനിനുവേണ്ടി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗളൂരു: നഗരത്തില്‍ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയില്‍ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബംഗളൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപത്തുള്ള മഗടിയിലാണ് സംഭവമെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. പൈപ്പ് ലൈനിന് എടുത്ത കുഴില്‍ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിരുന്നില്ല. സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരേ കേസെടുത്തു.
Read More » -
Crime
ഉറക്കത്തിലായിരുന്ന 11 വയസുകാരന്റെ മുഖത്തടിച്ചു; പിതാവ് അറസ്റ്റില്‍
കൊല്ലം: ചിതറയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ മുഖത്തടിച്ചു പരുക്കേല്‍പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. രാജേഷിന്റെ നിരന്തര ഉപദ്രവം സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പോലീസ് അറിയിച്ചു. രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയോട് എഴുന്നേറ്റ് ‘ജോലിക്ക് പോടാ’ എന്നലറിക്കൊണ്ടാണ് രാജേഷ് മുഖത്ത് അടിച്ചത്. അടിയേറ്റ് നിലത്തുവീണ പതിനൊന്നു വയസുകാരനെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ പരാതിയും നല്‍കി. കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരുക്കേറ്റിരുന്നു. വര്‍ക്ക്‌ഷോപ്പ് ജീവനകാരനായ രാജേഷ് നിരന്തരം മകനെ ഉപദ്രവിച്ചിരുന്നതായാണ് പരാതി. ഇതുപോലെ ഉപദ്രവം സഹിക്കാതെയാണ് രാജേഷിന്റെ ഭാര്യ വീടു വിട്ടിറങ്ങിയത്. അമ്മ പോയതോടെ രാജേഷിന്റെ മാതാപിതാക്കളാണ് മകനെ നോക്കിയിരുന്നത്. ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നതെന്ന് രാജേഷിന്റെ അച്ഛന്‍ പറയുന്നു. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹജാരാക്കിയ പ്രതിയെ റിമാന്‍ഡ്…
Read More » -
Kerala
ചെറുവള്ളി ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു
കോട്ടയം: പൊന്‍കുന്നം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ ആന കുസുമം ചരിഞ്ഞു. ഏകദേശം 80 വയസ് പ്രായമുണ്ട്. 1993 ലാണ് ചെറുവള്ളിയില്‍ കുസുമത്തിനെ നടയിരുത്തുന്നത്. അന്ന് മുതല്‍ ചെറുവള്ളിക്കാരുടെ പ്രിയപ്പെട്ട ആനയായിരുന്നു കുസുമം എന്ന പിടിയാന. പ്രായാധിക്യത്താല്‍ ആറ് മാസത്തോളം മോശം ആരോഗ്യ അവസ്ഥയില്‍ ആയിരുന്നു ആന. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അവശത മാറി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആന ചരിഞ്ഞത്. നൂറോളം എഴുന്നള്ളിപ്പില്‍ പങ്കെടുത്തിരുന്ന ആനയാണ് കുസുമം.
Read More » -
Crime
മുത്തോലിയില്‍ ആക്രി മോഷണം; നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
കോട്ടയം: ആക്രി സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ മധുര, തിരുനെല്‍വേലി സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര മുനിയാണ്ടിപുരം സ്വദേശിനിയായ രാജേശ്വരി, തമിഴ്‌നാട് തേനി സ്വദേശിനിയായ മുത്തുമാരി എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മുത്തോലി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റ ഹാളിലും മറ്റുമായി സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങളാണ് മോഷ്ടിച്ചു കൊണ്ടുപോയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. സ്‌കൂളില്‍ നിന്നും മോഷണം പോയ ആക്രി സാധനങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Read More » -
India
പേടിക്കേണ്ട, ആളിവിടുണ്ട്! മുകുള്‍ റോയ് ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് തിങ്കളാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ട്. മുകുള്‍ റോയിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സുഭ്രഗ്ഷു റോയ് പരാതി നല്‍കിയതിന് പിന്നാലെയാണ് മുകുള്‍ റോയ് ഡല്‍ഹിയിലെത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് മകന്‍ കൊല്‍ക്കത്ത വിമാനത്താവള പോലീസ് സ്റ്റേഷനില്‍ ഡല്‍ഹിയിലേക്ക് തിരിച്ച മുകുള്‍ റോയിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി 9.55 ഓടെ ഇന്‍ഡിഗോ വിമാനത്തില്‍ മുകുള്‍ റോയ് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 69 വയസുകാരനായ മുകുള്‍ റോയ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി വീഡിയോയില്‍ വ്യക്തമാണ്. ഡല്‍ഹിയിലേക്ക് വന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍, ദീര്‍ഘകാലം പാര്‍ലമെന്റ് അംഗമായിട്ടുള്ള തനിക്ക് ഡല്‍ഹിയില്‍ വരുന്നതിന് എന്താണ് തടസ്സമെന്നായിരുന്നു മറുപടി. ‘ഞാന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ ഒരു പ്രത്യേക ജോലിക്ക് വന്നതാണ്. എനിക്ക് ഡല്‍ഹിക്ക് വരാന്‍ പറ്റില്ലേ? ഞാന്‍ എംപിയായിരുന്നു’ മുകുള്‍ റോയ് പ്രതികരിച്ചു. ഇതിനിടെ…
Read More » -
Kerala
അരിക്കൊമ്പന്‍ ‘ഗ്യാങ്ങില്‍’ പുതിയ അതിഥി; കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി ആനക്കൂട്ടം
മൂന്നാര്‍: അരിക്കൊമ്പന്റെ സംഘത്തില്‍ പുതിയ ഒരതിഥി കൂടിയെത്തി. ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ കൂട്ടത്തിലുള്ള പിടിയാനയ്ക്ക് കുഞ്ഞ് പിറന്നു. 301 കോളനിയിലെ ഓമനക്കുഴിയിലാണ് പിടിയാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഈ സംഘത്തിനൊപ്പം മറ്റൊരു കുട്ടിയാന കൂടിയുണ്ട്. അതിനിടെ അരിക്കൊമ്പന്റെ കാടുമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് എടുക്കും. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്. കോടതി നിര്‍ദേശ പ്രകാരം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുക, ആനയുടെ കാടുമാറ്റലിന് കൂടുതല്‍ സാവകാശം തേടുക തുടങ്ങിയ സാധ്യതകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Read More » -
Kerala
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടനെ ഇറങ്ങും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോട് അന്വേഷണം ആരംഭിക്കും. കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍ഐഎ വിശദമായി അന്വേഷിക്കും. നേരത്തെ തന്നെ എന്‍ഐഎ ഒരു പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതേപോലെ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് നടത്തിയിട്ടുള്ള സുപ്രധാന കണ്ടെത്തലുകളും നിഗമനങ്ങളുമാണ് എന്‍ഐഎ അന്വേഷണത്തിന് നിര്‍ണായകമായത്. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കുറ്റകൃത്യം നടത്തിയിട്ടുള്ള ഷാറുഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനാണെന്നും മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാള്‍ക്കുമേലുണ്ടെന്നും അതിന്റെ ഭാഗമായാണ്…
Read More » -
Crime
കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി താമസം; മാവോയിസ്റ്റ് നേതാവ് കോഴിക്കോട് പിടിയില്‍
കോഴിക്കോട്: ഝാര്‍ഖണ്ഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയില്‍. അതിഥിതൊഴിലാളി ക്യാമ്പില്‍, കഴിഞ്ഞ ഒന്നരമാസമായി കഴിയുകയായിരുന്ന അജയ് ഒരോണ്‍ ആണ് പിടിയിലായത്. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാന്‍ഡറാണ് ഇയാള്‍. ഝാര്‍ഖണ്ഡ് പോലീസിന്റെ അപേക്ഷ പ്രകാരം പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും. കല്‍പ്പണി ചെയ്ത് പന്തീരാങ്കാവില്‍ കഴിയുകയായിരുന്ന ഇയാള്‍, കൈമ്പലത്തുള്ള മരമില്ലിന് സമീപമുള്ള വാടക മുറിയില്‍ നിന്നാണ് പിടിയിലാകുന്നത്. ആയുധ നിയമപ്രകാരമുള്ള കേസില്‍ നേരത്തെ 11 മാസം ഇയാള്‍ ജയിലിലായിരുന്നു. 2019-ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നതായാണ് വിവരം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അജയ് എന്ന് പോലീസ് അറിയിച്ചു.
Read More » -
India
എന്‍സിപിയില്‍ കൊട്ടാര വിപ്ലവം? ഭൂരിപക്ഷം എംഎല്‍എമാരുമായി അജിത് മറുകണ്ടം ചാടിയെന്ന് അഭ്യൂഹം
മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഭൂരിപക്ഷം എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. ചേരിമാറ്റവുമായി ബന്ധപ്പെട്ട് അജിത് പവാര്‍ പാര്‍ട്ടി എംഎല്‍എമാരു ചര്‍ച്ച തുടരുകയാണെന്നാണ് സൂചന. ശരത് പവാര്‍ മൗനം തുടരുന്നതും അഭ്യൂഹത്തിന് ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. 40 എംഎല്‍എമാരുടെ ഒപ്പ് അജിത് പവാര്‍ ശേഖരിച്ചു വെച്ചതായി റിപ്പോര്‍ട്ടുണ്ട്. അനുയോജ്യമായ സമയത്ത് എംഎല്‍എമാരുടെ ഒപ്പുകള്‍ അടക്കം ഗവര്‍ണര്‍ക്ക് കൈമാറാനാണ് അജിത് പവാര്‍ ക്യാമ്പിന്റെ തീരുമാനമെന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് പകരം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അജിത് പവാറിന്റെ നീക്കം. ശിവസേനയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അടുത്തുതന്നെ വിധി പുറപ്പെടുവിക്കും. ഷിന്‍ഡെ വിഭാഗത്തെ അയോഗ്യരാക്കിയേക്കുമെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പുതിയ നീക്കത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. പൂനെയില്‍ അടക്കമുള്ള പൊതുപരിപാടികള്‍ റദ്ദു ചെയ്ത് അജിത് പവാര്‍ മുംബൈയില്‍ തന്നെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്…
Read More » -
Crime
എം.ഡി വിദ്യാര്‍ഥിനി ചമഞ്ഞ് വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പ്: വീട്ടമ്മയും കൂട്ടുകാരനും പിടിയില്‍, മകനും പ്രതി
കൊല്ലം: സമൂഹമാധ്യമത്തിലൂടെ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ സ്ത്രീയും സുഹൃത്തും അറസ്റ്റില്‍, സ്ത്രീയുടെ മകന്‍ ഒളിവില്‍. ഒന്നാം പ്രതി കൊല്ലം ചടയമംഗലം മണലയം ബിന്ദു വിലാസത്തില്‍ ബിന്ദു(41), മൂന്നാം പ്രതി തൃശൂര്‍ ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരെയാണു കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ മിഥുന്‍ മോഹന്‍ ഒളിവിലാണ്. തെക്കേക്കര വാത്തികുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കരുനാഗപ്പള്ളി സ്വദേശി നല്‍കിയ സമാനമായ മറ്റൊരു പരാതിയില്‍ ചോദ്യം ചെയ്യുന്നതിനു കൊല്ലം സൈബര്‍ പോലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ഇതനുസരിച്ചു ഇന്നലെ കൊല്ലം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ പ്രതികളെ കുറത്തികാട് എസ്‌ഐ: ബി.ബൈജുവിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം സ്വദേശിയില്‍ നിന്നു സമാനമായ രീതിയില്‍ 10 ലക്ഷം രൂപയും തട്ടിയെടുത്തതായി സൂചനയുണ്ട്. സമൂഹമാധ്യമങ്ങളില്‍ വിവാഹ പരസ്യം നല്‍കിയ ശേഷം പരിചയപ്പെടുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രതികളുടെ രീതി. എംഡി…
Read More »