Month: April 2023

  • Kerala

    കോട്ടയത്ത് 80 ഓളം പേർ ബിജെപിയിൽ; ബിജെപിക്ക് ഇപ്പോള്‍ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യതയെന്ന് കെ. സുരേന്ദ്രന്‍

    കോട്ടയം: ബിജെപിക്ക് ഇപ്പോൾ മതന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചവർക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും 80 ഓളം പേർ ബിജെപിയിൽ ചേർന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിൽ പുതിയതായി പാർട്ടിയിലേക്ക് ചേർക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടെ അവരെ പാർട്ടിയിലേക്ക് ക്ഷണിക്കും. കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക വച്ചുപുലർത്തുന്ന ആളുകളെയാണ് ബിജെപിയിലേക്ക് ക്ഷണിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. റബ്ബറിന്റെ വിലയിൽ അധികം വൈകാതെ മാറ്റങ്ങൾ ഉണ്ടാകും. കേന്ദ്രസർക്കാർ റബ്ബർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരാണ് റബ്ബർ കർഷകരെ പറ്റിക്കുന്നത്. കർഷകർക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നാണ് അപേക്ഷയെന്നും സുരേന്ദ്രൻ…

    Read More »
  • Crime

    സിസിടിവി തുണച്ചു; 94 വയസുകാരിയെ ആക്രമിച്ചു മാല കവരാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

    തിരുവനന്തപുരം: വയോധികയെ ആക്രമിച്ചു മാല കവരാന്‍ ശ്രമിച്ച കേസിലെ പ്രതിയെ അയിരൂര്‍ പോലീസ് പിടികൂടി. ചെമ്മരുതി സ്വദേശി ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 16 ന് വൈകുന്നേരം 6.30 ഓടെ വര്‍ക്കല ശ്രീനിവാസപുരം കൃഷ്ണ നിവാസില്‍ തൊണ്ണൂറ്റിനാലുകാരിയായ ദേവകിയെയാണ് ആക്രമിച്ചു മാല കവരാന്‍ ശ്രമിച്ചത്. വീടിന്റെ ഹാളില്‍ ടിവി കണ്ടിരുന്ന ദേവകിയുടെ കഴുത്തില്‍ പ്രതി ശക്തിയായി അമര്‍ത്തി പിടിക്കുകയും മാല പൊട്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ദേവകി ബഹളം വച്ചതിനെ തുടര്‍ന്ന് മകനായ കൃഷ്ണന്‍ ഓടി എടുത്തുകയും തടയാന്‍ ശ്രമിച്ച കൃഷ്ണനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടിയെങ്കിലും പ്രതിയെ പിടിക്കാനായിരുന്നില്ല. സമാനമായ രീതിയില്‍ ഏപ്രില്‍ 10 ന് കൃഷ്ണന്റെ ഭാര്യ രമണിയെയും മോഷ്ടാവ് ആക്രമിച്ചിരുന്നു. രാത്രിയില്‍ പുറത്തേയ്ക്ക് ഇറങ്ങിയ രമണിയുടെ മുഖത്ത് കൈ കൊണ്ട് ബലം പ്രയോഗിച്ച് തള്ളി ഇട്ടശേഷം പ്രതി കടന്ന് കളഞ്ഞിരുന്നു. നിലത്തു വീണ രമണിയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തുവെന്ന് കാണിച്ചു…

    Read More »
  • India

    ശബരിമല വിമാനത്താവളത്തിനു സൈറ്റ് ക്ലിയറന്‍സ്; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നിര്‍മാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പ് സൈറ്റ് ക്ലിയറന്‍സ് നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വിനോദസഞ്ചാരത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് ആത്മീയ ടൂറിസത്തെ സംബന്ധിച്ച് വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു. Great news for tourism and especially spiritual tourism. https://t.co/Adk1MIUMN1 — Narendra Modi (@narendramodi) April 18, 2023 വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭൂമി നിര്‍മാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് വ്യോമയാന മന്ത്രാലയം നല്‍കിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും (ഡിജിസിഎ) എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (എഎഐ) ഉന്നയിച്ച സംശയങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കിയതോടെയാണു ക്ലിയറന്‍സ് ലഭിച്ചത്. നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കലാണ് വിമാനത്താവള നിര്‍മാണത്തിന്റെ അടുത്തഘട്ടം. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കല്‍, നിര്‍മാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കല്‍, കണ്‍സല്‍റ്റന്‍സി നിയമനം എന്നിവയാണു തുടര്‍നടപടികള്‍.

    Read More »
  • Kerala

    കെഎസ്ആര്‍ടിസി ശമ്പളം രണ്ടാം ഗഡു വിതരണം അനിശ്ചിതത്വത്തില്‍; സമയപരിധി ഇന്ന് തീരും

    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം എന്നുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെന്‍ഷന്‍ വിതരണവും ഇതുവരെ നടന്നിട്ടില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പ്രകാരം പെന്‍ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കെഎസ്ആര്‍ടിസി ജീവനകാര്‍ക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു അഞ്ചാം തീയതിക്കു മുന്‍പ് നല്‍കിയെങ്കിലും, ഈസ്റ്ററും വിഷുവും കഴിഞ്ഞ് റമദാനും അടുത്തെങ്കിലും രണ്ടാം ഗഡുവിന്റെ കാര്യം തീരുമാനമായിട്ടില്ല. ധനകാര്യ വകുപ്പില്‍ നിന്ന് ശമ്പളത്തിനുള്ള തുക സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് 50 കോടി രൂപയാണ് ലഭിക്കേണ്ടത്. ഇതില്‍ 40 കോടിയുണ്ടെങ്കില്‍ രണ്ടാം ഗഡു നല്‍കാനാകും. അതേസമയം, ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെതിരേ ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിനോട് യോജിച്ച് ശക്തമായ സമരത്തിന് തയാറെടുക്കുകയാണ് സിഐടിയുവും ഐഎന്‍ടിയുസി അംഗീകൃത ടിഡിഎഫും. വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് രണ്ടു മാസമായി. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഉറപ്പുനല്‍കിയ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള തുക ധനവകുപ്പ് അനുവദിച്ചെങ്കിലും സാങ്കേതിത്വത്തില്‍ തട്ടിനില്‍ക്കുകയാണ്. സഹകരണ ബാങ്കുകളുടെ…

    Read More »
  • Kerala

    അരിക്കൊമ്പന്റെ കാടുമാറ്റം; സ്വകാര്യവ്യക്തികളുടെ ഹര്‍ജി 24ന് പരിഗണിക്കും

    ന്യൂഡല്‍ഹി: അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24-ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്നലെ തള്ളിയകാര്യം മൃഗസ്നേഹികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹര്‍ജി 24-ന് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പറമ്പികുളത്തേക്ക് മാറ്റിയശേഷം അരിക്കൊമ്പന്‍ അക്രമാസക്തമായാല്‍ ജനങ്ങള്‍ ആനയ്ക്കെതിരേ അക്രമം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ അരികൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പി.ടി 7-നെപ്പോലെ സംരക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ വി.കെ ബിജു ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. തടസഹര്‍ജി ഫയല്‍ ചെയ്തിരുന്ന മൃഗ സ്നേഹികളുടെ സംഘടനകള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ്, അഭിഭാഷക ശിബാനി ഘോഷ് എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍…

    Read More »
  • Kerala

    തീപിടുത്തത്തിനിട രക്ഷാപ്രവര്‍ത്തനം; വയോധികന്‍ വെന്തുമരിച്ചു

    പാലക്കാട്: പറളി കമ്പ മാരിയമ്മന്‍ കോവിലിന് സമീപത്തായി വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ വയോധികന്‍ തീയിലകപ്പെട്ട് വെന്തു മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കമ്പ നീലിക്കാട് കക്കോട്ടുപീടികയില്‍ അബ്ദുള്‍ റഹിമാനാ(70)ണ് മരിച്ചത്. തീ പടര്‍ന്നു പിടിക്കുന്നത് കണ്ട് കെടുത്താനുള്ള ശ്രമം നടത്തുന്നതിനിടെ അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കും തീപടരുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. തീ പടര്‍ന്നു പിടിക്കുന്ന വിവരമറിയിച്ച് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി തീ പൂര്‍ണ്ണമായും അണച്ച ശേഷമാണ് വയോധികന്റെ മൃതദേഹം കാണുന്നത്. വയോധികന്‍ തീയണക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പറളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ഷഹാനയുടെ പിതാവാണ് അബ്ദുള്‍ റഹിമാന്‍. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പോലീസ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: ജെറീന. മക്കള്‍: രഹ്ന, ഷഹ്ന ഷെഫീഖ്. കബറടക്കം കമ്പ – വള്ളിക്കോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍വച്ച്…

    Read More »
  • Kerala

    പാല്‍ വില കൂട്ടിയതിനെപ്പറ്റി അറിയില്ല; മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി

    തിരുവനന്തപുരം: മില്‍മ പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ല. വില വര്‍ധനവു സംബന്ധിച്ച് മില്‍മയോട് വിശദീകരണം തേടുമെന്ന് മന്ത്രി അറിയിച്ചു. മില്‍മ വില വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും വിവരം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്താണ് പ്രശ്നമെന്ന് തിരക്കും. വില വര്‍ധിപ്പിക്കുന്നതിന് മില്‍മ ഉദ്ദേശിച്ച കാര്യമെന്താണെന്ന് അവരാണല്ലോ പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. ‘റീപൊസിഷനിങ് മില്‍മ 2023’യുടെ ഭാഗമായി മൂന്നു മേഖലയിലെയും മില്‍മ ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കുന്നുണ്ട്. പാലിന്റെയും ഉത്പന്നങ്ങളുടെയും നിരക്കും, അളവും പായ്ക്കറ്റിന്റെ നിറവുമെല്ലാം ഒരേ തരത്തിലാക്കുവാനും കൂടുതല്‍ ആകര്‍ഷകമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ വില വര്‍ധന് വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് നാളെ മുതല്‍ വില വര്‍ധിപ്പിക്കുന്നത്. മില്‍മ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയായും വില കൂടും. നീല…

    Read More »
  • Crime

    എറിഞ്ഞു വീഴ്ത്തി തല്ലിച്ചതച്ചു; വനിതാ ഉദ്യോഗസ്ഥയെയും സംഘത്തെയും ആക്രമിച്ച് മണല്‍മാഫിയ

    പട്ന: ബിഹാറില്‍ വനിതാ ഇന്‍സ്പെക്ടര്‍ അടക്കമുള്ള മൈനിങ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരേ മണല്‍മാഫിയയുടെ ആക്രമണം. ബിഹ്തയിലെ അനധികൃത മണല്‍ഖനനം പരിശോധിക്കാനെത്തിയ സംഘത്തിന് നേരേയാണ് ക്രൂരമായ ആക്രമണമുണ്ടായത്. https://twitter.com/AnveshkaD/status/1648186794570285058?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1648186794570285058%7Ctwgr%5E4ca87cf03e061d7894cf83b3e6c8384b217eeb0d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fcrime%2Fnews%2Fsand-mafia-attack-against-mining-officers-in-bihar-1.8487928 പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘത്തിന് നേരേ കല്ലെറിയുകയും വടികള്‍ ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വനിതാ മൈനിങ് ഇന്‍സ്പെക്ടറായ അമ്യ കുമാരി, ജില്ലാ മൈനിങ് ഓഫീസര്‍ കുമാര്‍ ഗൗരവ്, മൈനിങ് ഇന്‍സ്പെക്ടര്‍ സയ്യിദ് ഫര്‍ഹിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ബിഹ്തയിലെ കോയില്‍വാര്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്കെത്തിയതോടെ മണല്‍മാഫിയ ഗുണ്ടകള്‍ ഇവര്‍ക്ക് നേരേ കല്ലേറ് ആരംഭിച്ചു. ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കല്ലേറില്‍ പരുക്കേറ്റ് നിലത്തുവീണിട്ടും ഉദ്യോഗസ്ഥരെ മര്‍ദിക്കുന്നത് തുടര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. https://twitter.com/AmitLeliSlayer/status/1648010147049127937?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1648010147049127937%7Ctwgr%5E4ca87cf03e061d7894cf83b3e6c8384b217eeb0d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fcrime%2Fnews%2Fsand-mafia-attack-against-mining-officers-in-bihar-1.8487928 സംഭവവുമായി ബന്ധപ്പെട്ട് 44 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 50 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

    Read More »
  • Kerala

    മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി; വൈകിട്ട് റബര്‍ ബോര്‍ഡ് ചെയര്‍മാനെ കാണും

    കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ല. സിറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു മണിക്കൂറിലധികം സഭാ ആസ്ഥാനത്ത് ചെലവഴിച്ച മന്ത്രി കര്‍ദിനാളിനൊപ്പം പ്രാതലും കഴിച്ച ശേഷമാണ് മടങ്ങിയത്. വൈകുന്നേരം കോട്ടയത്ത് റബര്‍ ബോര്‍ഡ് ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് വളരെയധികം കുറഞ്ഞെന്ന് ജോണ്‍ ബര്‍ല കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്ത്യന്‍ സഭകളുമായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ എത്തിയതാണ് അദ്ദേഹം. കേരളത്തിലെത്തിയ മന്ത്രി ബിജെപി നേതാക്കന്മാര്‍ക്കൊപ്പം മലയാറ്റൂരിലെ സെന്റ് തോമസ് പള്ളി സന്ദര്‍ശിക്കുകയും പുരോഹിതര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. ചാലക്കുടിയിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലും മന്ത്രിയെത്തി. രണ്ടു സ്ഥലത്തും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതികളെക്കുറിച്ചും മറ്റും സംസാരിച്ചുവെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം,…

    Read More »
  • Kerala

    പാല്‍ വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയതല്ല ഏകീകരിച്ചതെന്ന് മില്‍മ

    തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വീണ്ടും കൂടും. മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മ റിച്ച് 29 രൂപയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയായും വില കൂടും. അതേസമയം, ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. രണ്ടു മാസം മുന്‍പ് നീല കവര്‍ പാലിന് വില കൂട്ടിയിരുന്നു. പുതുകകിയ വില നാളെ മുതല്‍ നിലവില്‍ വരും. ‘റിപൊസിഷനിങ് മില്‍മ’ എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വില വര്‍ധന. ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്. എന്നാല്‍, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നും മില്‍മ പാല്‍, തൈര്, നെയ്യ്, ഫ്‌ളേവേഡ് മില്‍ക്…

    Read More »
Back to top button
error: