CrimeNEWS

ഫോണ്‍ എറിഞ്ഞു പൊട്ടിച്ചത് ചോദ്യംചെയ്തു; പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

കോട്ടയം: പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കന്‍പെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരന്‍ (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടു വീട്ടിലെത്തിയ സുനോജ് പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ കയ്യില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. ഇതു ചോദ്യം ചെയ്ത പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.

Signature-ad

അച്ഛനും അമ്മയും വീട്ടില്‍ നിന്നു മാറിത്താമസിക്കാന്‍ പറഞ്ഞിട്ടും മാറാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. എരുമേലി എസ്എച്ച്ഒ: വി.വി അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: