KeralaNEWS

ഭാര്യയെ വളര്‍ത്തുനായ കടിച്ചതില്‍ പ്രതികാരം, അയല്‍വാസിയുടെ നായയെ അടിച്ചുകൊന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍

   അല്‍വാസിയുടെ വളര്‍ത്തുനായ ഭാര്യയെ കടിച്ചതില്‍ പക പൂണ്ട എക്‌സൈസ് ഉദ്യോഗസ്ഥൻ വളര്‍ത്തുനായയെ ഇരുമ്പ് ദണ്ഡുകൊണ്ട് തല്ലിക്കൊന്നു. കൊല്ലം ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസീലെ ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി പ്രശാന്താണ് വളര്‍ത്തുനായയെ  തല്ലിക്കൊന്ന് പ്രതികാരം തീർത്തത്. ഒരു മാസം മുന്‍പാണ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മിയെ നായ കടിച്ചത്.

അയല്‍വാസിയായ ആദിത്യ രശ്മിയുടെ വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ എത്തിയപ്പോഴായിരുന്നു വളര്‍ത്തുനായ ആക്രമിച്ചത്. രാജലക്ഷ്മിയുടെ ഇരുകൈകള്‍ക്കും കടിയേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഭാര്യയെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ പ്രശാന്ത് ആദിത്യ രശ്മിയുടെ വീട്ടില്‍ അതിക്രമിച്ചെത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ പ്രശാന്ത് നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ആദിത്യയെ പ്രശാന്ത് ചവിട്ടി. ആക്രമണത്തില്‍ ആദിത്യയുടെ മുന്‍നിരയിലുള്ള പല്ല് പോയി. ആദിത്യ നിലത്തുവീണ സമയത്ത് പ്രശാന്ത് ക്രുദ്ധനായി നായയെ അടിച്ചു.

Signature-ad

നായയെ കൊല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും അയാള്‍ കേട്ടില്ലെന്ന് ആദിത്യ പറയുന്നു. ഇതിന് ശേഷം തന്നെയും കുടുംബത്തെയും തെറി വിളിച്ച പ്രശാന്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആദിത്യ പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ പ്രശാന്ത് ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: