ന്യൂഡൽഹി: രാജ്യത്ത് 157 പുതിയ നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമൻ്റെ ബഡ്ജറ്റ് പ്രഖ്യാപനം നടപ്പിലായി.പക്ഷെ രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ നഴ്സുമാരുള്ള കേരളത്തിന് ഒറ്റയൊരെണ്ണം പോലും അനുവദിച്ചിട്ടില്ല.!!
24 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍. കര്‍ണാടകയ്ക്ക് 4 ഉം തമിഴ്നാടിന് 11ഉം കോളജുകള്‍ അനുവദിച്ചപ്പോള്‍ യുപിക്ക് 27ഉം രാജസ്ഥാന് 23ഉം കോളജുകളാണ് അനുവദിച്ചത്.
കഴിഞ്ഞ ബഡ്ജറ്റിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം വന്നത്.നിലവിലുള്ള മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകൾ സ്ഥാപിക്കുന്നത്.രാജ്യത്ത് ഗുണമേന്മയുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം നൽകുകയും നഴ്‌സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.