കാൺപൂർ: കാമുകന്റെ പിതാവുമായി ഇരുപതുകാരി ഒളിച്ചോടി.ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.ഒരു വർഷം മുൻപ് ഒളിച്ചോടിയ ഇരുവരെയും നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്നാണ് കണ്ടെത്തിയത്.
കാമുകൻ അമിതിൻ്റെ പിതാവായ കമലേഷിനൊപ്പമാണ് ഇരുപതുകാരി ഒളിച്ചോടിയത്.കാമുകനൊപ്പം ഇടക്കിടെ വീട്ടിൽ വരാറുണ്ടായിരുന്ന യുവതി കമലേഷിനെ പരിചയപ്പെടുകയും പിന്നീട് ഇഷ്ടത്തിലാവുകയുമായിരുന്നു.തു
മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു.ഒരു വർഷം നീണ്ട അന്വേഷണത്തിനു ശേഷം ചൊവ്വാഴ്ച, കമലേഷിനെയും യുവതിയെയും പൊലീസ് ഡൽഹിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.