KeralaNEWS

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തില്‍ 

ന്യൂഡൽഹി: ഏപ്രിൽ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തില്‍.എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു.
 കേരളത്തില്‍ ഏപ്രില്‍ 1 നും 22 നും ഇടയില്‍ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 22,528 കേസുകളും മഹാരാഷ്ട്രയില്‍ 17,238 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം അയൽ‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.
ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 8,594 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ആയതിനാൽ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാവാനാണ് സാധ്യത.

Back to top button
error: