തൃശൂര്‍: ജില്ലയിലെ 22 സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. വേതനം അന്‍പത് ശതമാനം വര്‍ധിപ്പിച്ച ആറ് പ്രമുഖ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. അമല, ജൂബിലി മിഷന്‍ , വെസ്റ്റ് ഫോര്‍ട്ട്, ദയ, സണ്‍, മലങ്കര മിഷന്‍ ആശുപത്രികളിലാണ് പണിമുടക്ക് ഒഴിവാക്കിയത്. പ്രധാനപ്പെട്ട ആശുപത്രികള്‍ വേതനം വര്‍ധിപ്പിച്ചതോടെ യുഎന്‍എ സമരം ഏറെക്കുറെ വിജയിച്ചു.
അതേസമയം, വേതനം കൂട്ടാത്ത ആശുപത്രികളില്‍ 72 മണിക്കൂര്‍ സമരം നടത്തും. അത്യാഹിത വിഭാഗം, ഐ.സി.യു തുടങ്ങി അടിയന്തര ചികില്‍സ ഇടങ്ങളിലും നഴ്‌സുമാരുടെ സേവനം 72 മണിക്കൂര്‍ ലഭിക്കില്ല. ഇന്ന് കലക്ടറേറ്റിലേക്ക് നഴ്‌സുമാര്‍ മാര്‍ച്ച് നടത്തും.