KeralaNEWS

പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം; സുരേഷ് ഗോപി ക്ഷുഭിതനായി

കൊച്ചി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയില്‍ ആവേശോജ്ജ്വല സ്വീകരണം.പ്രത്യേക വിമാനത്തിൽ നാവികസേന വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി കേരളീയ വേഷം ധരിച്ചാണ് എത്തിയത്.
വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടും ധരിച്ചെത്തിയ മോദിയെ ആയിരങ്ങള്‍ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.പിന്നാലെ കാല്‍നടയായി റോഡ് ഷോയും ആരംഭിച്ചു.വെണ്ടുരുത്തി പാലം മുതല്‍ തേവര കോളേജ് വരെയായിരുന്നു റോഡ് ഷോ.അതിനു ശേഷം യുവം സമ്മേളനത്തിൽ പങ്കെടുക്കാനായി അദ്ദേഹം പോയി.
അതേസമയം ബിജെപിയുടെ സ്വാധീനം ഉറപ്പിക്കാനാണോ പ്രധാനമന്ത്രി കേരളത്തിലെത്തുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച്‌ സുരേഷ് ഗോപി.നിങ്ങളുടെ മുഖ്യമന്ത്രി നടക്കുന്നതെല്ലാം വോട്ടിന് വേണ്ടിയാണോയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം.ഇവിടുത്തെ ചില കുത്തിത്തിരിപ്പുകള്‍ക്ക് മറുപടി പറയാനാണ് അദ്ദേഹം എത്തിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നിരുന്നെ ചോദ്യത്തിന് ‘ഡിവൈഎഫ്‌ഐ ആരാ, എനിക്കറിയില്ല’ എന്നായിയിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Back to top button
error: