NEWSWorld

രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയിൽ മുങ്ങിമരിച്ചു

വാഷിങ്ടണ്‍: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയിൽ മുങ്ങിമരിച്ചു
ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ കെല്ലി സ്കൂള്‍ ഓഫ് ബിസിനസ് വിദ്യാര്‍ഥികളായ 19കാരന്‍ സിദ്ദാര്‍ഥ് ഷാ, 20കാരന്‍ ആര്യന്‍ വൈദ്യ എന്നിവരാണ് മരിച്ചത്.ഇന്ത്യാന സംസ്ഥാനത്തിലെ മൺറോ തടാകത്തിലാണ് സംഭവം.

ഇന്ത്യാന പൊളിസ് ഡൗണ്‍ടൗണില്‍ നിന്ന് ഏകദേശം 64 മൈല്‍ തെക്കുപടിഞ്ഞാറുള്ള മണ്‍റോ തടാകത്തില്‍ നീന്തുന്നതിനിടെയാണ് ഇരുവരേയും കാണാതായത്.ബോട്ടിങ് നടത്തുന്നതിനിടെ നീന്താനായി തടാകത്തിലേക്ക് ചാടിയ ഇവർ മുങ്ങിപ്പോകുകയായിരുന്നു

Back to top button
error: