IndiaNEWS

ചൂടിനാൽ ചക്രശ്വാസം വലിക്കുകയാണോ; പോകാം ചക്ര നഗറിലേക്ക്

പ്രകൃതി ഭംഗിയാൽ ചുറ്റപ്പെട്ട ഒരു മനോഹരമായ സ്ഥലമാണ് ചക്ര നദിയുടെ തീരത്തുള്ള ചക്ര നഗർ.ചക്രനദിക്ക് കുറുകെയാണ് ചക്ര അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മസ്തികാട്ടെ, നഗര വഴി ഷിമോഗയിലേക്കുള്ള വഴിയിലാണ് ചക്രനഗർ.ചക്ര നഗർ എന്ന ചെറിയ പട്ടണത്തിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
 
ചക്ര അണക്കെട്ട് ഒരു ബാലൻസിംഗ് റിസർവോയറായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.പടിഞ്ഞാറൻ ഇന്ത്യയിലെ കുന്ദാപൂരിലൂടെയും ഗുംഗുള്ളിയിലൂടെയും ഒഴുകുന്ന നദിയാണ് ചക്ര നദി.കുടച്ദ്രി കൊടുമുടിയിലാണ് ഇതിന്റെ ഉത്ഭവം. ഇത് സൗപർണിക നദി, വരാഹി നദി, കുബ്ജ നദി എന്നിവയുമായി ചേർന്ന് അറബിക്കടലിൽ ലയിക്കുന്നു. 
 
 
കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) നിയന്ത്രിക്കുന്ന പദ്ധതിയാണ് ചക്ര അണക്കെട്ട്. അണക്കെട്ട് പ്രദേശം സന്ദർശിക്കാൻ വിനോദസഞ്ചാരികൾ പ്രത്യേക അനുമതി വാങ്ങണം.ഏതുസമയത്തും മികച്ച കാലാവസ്ഥയാണ് ഇവിടെയുള്ളതിനാൽ നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ഇവിടെ സന്ദർശനത്തിനെത്തുന്നത്.

Back to top button
error: