കേരളത്തിന് പുറത്ത് കേരള സംസ്ഥാന ഭാഗ്യകുറി വില്പന നടത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഏജന്റുമാര്‍ കേരളത്തിന് പുറത്ത് ടിക്കറ്റ് വില്പന നടത്തുന്നത് തെറ്റാണ്. ഇതിനാല്‍ കേരളത്തിന് പുറത്തുള്ളൊരാള്‍ക്ക് സമ്മാനം അടിച്ചാല്‍ സമ്മാനം വാങ്ങിയെടുക്കാന്‍ കൂടുതല്‍ നടപടികളുണ്ട്.
സമ്മാനാര്ഹന് കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കില്‍ ഒരു ലക്ഷം രൂപക്ക് മുകളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കുമ്ബോള്‍ സമ്മാനാര്ഹന് കേരളത്തില്‍ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് സമര്‍പ്പിക്കണം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഏതെങ്കിലും ഐ ഡി കാര്‍ഡിന്റെ കോപ്പി സ്വയം സാക്ഷ്യപെടുത്തി സമര്‍പ്പിക്കണം.