തിരുവനന്തപുരം:കേരളത്തില്‍ ഞായറാഴ്ച്ച വരെ വേനല്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
മധ്യ- തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളില ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ. ഇതേ തുടര്‍ന്ന് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമുണ്ടാകില്ല