KeralaNEWS

പവിത്രമായ വസ്ത്രം ധരിച്ച് ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വെച്ച് സ്വർണ്ണം കടത്തുവാൻ ഉസ്താദുമാരെ പ്രേരിപ്പിക്കുന്നതെന്താണ് ? ഷുക്കൂർ വക്കീൽ എഴുതുന്നു

യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവരാണ് ഉസ്താദുമാരെന്ന്  ഷുക്കൂർ വക്കീൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു അവരുടെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചായിരുന്നു ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യഥാർത്ഥത്തിൽ ഉസ്താദുമാർ പാവങ്ങളാണ്.എന്നാൽ വന്നുവന്ന് എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതൊന്നുമൊന്നും കൃത്യമായ നിശ്ചയം പോലും അവർക്ക് ഇല്ല. നമ്മുടെ നാടിനെ കുറിച്ചോ ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല.മുൻപെ നടന്ന പലരുടെയും പാത പിന്തുടരുകയാണവർ. ഒരു പുന:രാലോചനയും കൂടാതെ

ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ഇന്നവർ ചെയ്യുന്നു- ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു

പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാർ മാത്രമല്ല , മറ്റു നിർവധി ഉദാഹരങ്ങൾ ഉണ്ട് .സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം . അതിൽ PhD നേടിയതിനു ശേഷമാണ് പൊതു പ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത്. ആധുനിക ജനാധിപത്യ ബോധവും മനുഷ്യവകാശങ്ങളും ജെൻന്റർ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസിൽ ഇല്ല . ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വെച്ച് സ്വർണ്ണം കടത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്-ഷുക്കൂർ വക്കീൽ കുറിച്ചു.

Back to top button
error: