ബറേലി: നടുറോഡിൽ വാഹനം പാർക്ക് ചെയ്ത് ബിജെപി നേതാവ് സ്ഥലം വിട്ടതോടെ വഴിയിൽ കുടുങ്ങിയ ആംബുലൻസിലെ രോഗി മരിച്ചു.
ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലാണ് സംഭവം.ഹൃദയാഘാതമുണ്ടായ രോഗിയാണ് അരമണിക്കൂറോളം നടുറോഡിൽ കിടക്കേണ്ടിവന്നതിനെ തുടർന്ന് മരിച്ചത്.ബിജെപി നേതാവ് ഉമേഷ് മിശ്രയാണ് കാർ നടുറോഡിൽ പാർക്ക് ചെയ്തത്.
ഇദ്ദേഹത്തിനെതിരെ മരിച്ച രോഗിയുടെ ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.