തിരുവനന്തപുരം: എം.സി.റോഡിൽ കിളിമാനൂർ ഇരട്ടച്ചിറ ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു.ഇരട്ടച്ചിറ ബാലുവിന്റെ ഭാര്യ അജില ( 32 ) ആണ് മരണമടഞ്ഞത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. അമിത വേഗതയിൽ എത്തിയ കാറ് വലത് വശത്തേക്ക് പാഞ്ഞ് കയറി അജിലയും മകനും യാത്ര ചെയ്യ്ത സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ കുഞ്ഞ് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.