ന്യൂഡൽഹി:എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്കിൽ ടിക്കറ്റ് തുക ഏകീകരിച്ചു. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ 25% ഇളവ് നൽകിയിരുന്നത് എയർലൈൻ കഴിഞ്ഞ ദിവസം പിൻവലിച്ചു.
പെരുന്നാൾ, ഈസ്റ്റർ, വിഷു… തുടങ്ങിയ ഉത്സവസീസൺ ആയതോടെ ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടിട്ടും തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ വിമാനക്കമ്പനികൾ തയാറാകുന്നില്ല.
ജെറ്റ് വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് ഗൾഫ് സെക്ടറിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്താനുള്ള സർക്കാരിന്റെ നീക്കങ്ങൾ വ്യോമയാന മന്ത്രാലയം ഇടപെട്ട് തടയുകയും ചെയ്തു.