മുംബൈ: പുണെയില്‍ അഘോരിപൂജ നടത്താന്‍ 28 വയസുകാരിയുടെ ആര്‍ത്തവരക്തം ശേഖരിച്ച് വിറ്റ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസ്. ആര്‍ത്തവ സമയത്ത് തന്നെ മൂന്നുദിവസം പട്ടിണിക്കിട്ടെന്നും ആര്‍ത്തവരക്തം ശേഖരിച്ച് ദുര്‍മന്ത്രവാദത്തിനായി വില്‍പന നടത്തിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഉള്‍പ്പെടെ ഏഴാളുടെപേരിലാണ് കേസെടുത്തത്.
2019-ലാണ് വിവാഹം നടന്നതെന്നും അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. 2022-ല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. ആര്‍ത്തവ സമയത്ത് ഭര്‍തൃവീട്ടുകാര്‍ തന്നെ കെട്ടിയിടുകയും ബലമായി ആര്‍ത്തവരക്തം ശേഖരിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പൂജയ്ക്കുവേണ്ടി ആര്‍ത്തവരക്തം വില്‍പന നടത്തുകയും പ്രതിഫലമായി 50,000 രൂപ ലഭിക്കുകയും ചെയ്തു. യുവതി പുണെയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയശേഷമാണ് പോലീസില്‍ പരാതിപ്പെട്ടത്.