Month: March 2023

  • Movie

    ‘പാതിരാവും പകൽവെളിച്ചവും’ തിയേറ്ററിൽഎത്തിയിട്ട് 49 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായർ- എം ആസാദ് കൂട്ടുകെട്ടിലെ ‘പാതിരാവും പകൽവെളിച്ചവും’ തിരശ്ശീലയിൽ അനാവൃതമായിട്ട് 49 വർഷം. 1974 മാർച്ച് 28 നായിരുന്നു എം.ടിയുടെ ആദ്യ നോവൽ അതേ പേരിൽ ചലച്ചിത്രമായത്. ഉപേക്ഷിച്ചു പോയ അച്ഛൻ തിരിച്ചു വന്നപ്പോൾ തിരസ്ക്കരിക്കുന്ന മകന്റെ കഥയാണ് സിനിമ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അമ്പതുകളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണിത്. ഹിന്ദു-മുസ്‌ലിം പശ്ചാത്തലത്തിലാണ് കഥ. ഗോപിയും ഫാത്തിമയും പ്രണയബദ്ധരായെങ്കിലും ഗോപിയുടെ യാഥാസ്ഥിതിക കുടുംബം ആ വിവാഹത്തെ എതിർത്തു. ഗോപി മറ്റൊരു വിവാഹം കഴിച്ച് പോയി. അതിനോടകം ഗർഭിണിയായ ഫാത്തിമ ഒരു കുഞ്ഞിനെ പ്രസവിച്ച് മൊയ്‌തീൻ എന്ന് പേരിട്ട് അവനെ വളർത്തി. അച്ഛൻ ജീവിച്ചിരിക്കേ നിന്ദയും മാനഹാനിയും സഹിച്ച് ‘തന്തയില്ലാത്തവനായി’ അവൻ വളരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം പശ്ചാത്താപവുമായി തിരിച്ചു വരുന്ന അച്ഛനെ മകൻ സ്വീകരിക്കുന്നില്ല. സമൂഹം മോയ്തീനോട് എന്ത് കാട്ടിയോ അത് അയാൾ അച്ഛനോട് കാട്ടുന്നു. അച്ഛനെ എതിർക്കുന്ന മകൻ, പഴയകാലത്തെ ആശ്രയിക്കാത്ത…

    Read More »
  • NEWS

    മൈസൂരുവിലെ മനം മയക്കുന്ന കാഴ്ചകൾ

    ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൈസൂർ എന്ന മൈസൂരു.ഒരുകാലത്ത് കര്‍ണാടകയുടെ തലസ്ഥാനമായിരുന്ന ഈ നഗരം വലുപ്പത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്. പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും മൃഗശാലകളും ഡാമുകളും തടാകങ്ങളും തുടങ്ങി എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും വിസ്മരിപ്പിക്കത്തക്കവിധം പലതരം കാഴ്ചകള്‍ മൈസൂരുവിലുണ്ട്. എങ്കിലും സുന്ദരമായ കൊട്ടാരങ്ങള്‍ തന്നെയാണ് മൈസൂരിലെ പ്രധാന ആകര്‍ഷണം.മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്. മൈസൂർ കൊട്ടാരം പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. ബൃന്ദാവന്‍ ഗാർഡന്‍ മൈസൂരിലെത്തുന്ന യാത്രികർ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ബൃന്ദാവന്‍ ഗാർഡന്‍. നഗരത്തില്‍ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗർ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന് നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാർഡന്‍ എന്നായിരുന്നു പേർ. ചാമുണ്ഡി ഹില്‍സ് മൈസൂർ നഗരത്തില്‍ നിന്നും…

    Read More »
  • India

    പശു ഇന്ത്യയിലെ അധികാരത്തിന്റെ ഇന്നത്തെ ചിഹ്നമാകുമ്പോൾ

    പോത്താണ് കാലന്റെ വാഹനം എന്നാണ് പൊതുവേയുള്ള പറച്ചിൽ.എന്നാൽ ഇന്ത്യയിൽ പശുവിന്റെ പുറത്തേറി കാലൻ സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.കൃത്യമായി പറഞ്ഞാൽ 2014 മേയ് 20-മുതൽ. യുപിയിലെ ദാദ്രിയിൽ ഗോമാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു വയോധികനെ തല്ലിക്കൊന്നത് ഓർമ്മയില്ലേ..? തീർന്നില്ല,.മധ്യപ്രദേശിലെ സവായികേഡ ഗ്രാമത്തിൽ ഇരുപത്തഞ്ചോളം  യുവാക്കളെ നൂറോളം വരുന്ന ഗോരക്ഷകർ കെട്ടിയിട്ടു മർദ്ദിച്ചതും ഇതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു..ചന്തയിലേക്ക് കാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം..മധ്യപ്രദേശിലെ തന്നെ മാന്ദ്സോറിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് പോലീസ് നോക്കി നിൽക്കെ മുസ്ലിം സ്ത്രീകളെ ഗോരക്ഷകർ ആക്രമിച്ചതും അടുത്ത കാലത്തുതന്നെ.ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല.ആദ്യത്തെ മോദി സർക്കാരിന്റെ കാലം മുതൽ തന്നെ രാജ്യത്തെ അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമായി പശു മാറിക്കഴിഞ്ഞിരുന്നു.അല്ലെങ്കിൽ മാറ്റിക്കഴിഞ്ഞിരുന്നു. രണ്ടായിയിരത്തിപ്പതിനാലിൽ മോദി സർക്കാർ അധികാരമമേറ്റശേഷം ഇതുവരെയായി ഏകദേശം നാന്നൂറോളം ആക്രമണങ്ങളാണ്(റിപ്പോർട്ട് ചെയ്തത് മാത്രം) പശുവിന്റെ പേരിലായി ഈ രാജ്യത്ത് നടന്നിട്ടുള്ളത്.ഇതിൽ പലതും നടന്നതാകട്ടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും.ദൗർഭാഗ്യമെന്നു പറയട്ടെ ഇവിടെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തത് ഇരകളെയോ അവരുടെ കുടുംബാംഗങ്ങളെയോ…

    Read More »
  • NEWS

    മണലാരണ്യത്തിലെ പാഴിലകൾ   

    ഇനി..?  അയാൾ തന്നോടുതന്നെ ചോദിച്ചു.  ഏത് ഊഷരതയ്ക്കപ്പുറവും ഉർവരതയുടെ ഒരു നനവെങ്കിലും ഉണ്ടാകുമല്ലോ എന്ന വിശ്വാസമായിരുന്നു ഇത്രയും നാൾ.  ഓർത്തപ്പോൾതന്നെ അയാളുടെ കണ്ണുകളിൽ നീർ പൊടിഞ്ഞു.കണ്ണു തുടച്ചിട്ട് അയാൾ തിരിഞ്ഞുനോക്കി. മക്കൾ രണ്ടുപേരും ഗാഢനിദ്രയിൽ തന്നെയാണ്.  മണലാരണ്യത്തിൽ കിടന്ന് വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത ജീവിതത്തിന്റെ ബാലൻസ്ഷീറ്റാണത്!  ഇതിനുവേണ്ടിയാണോ ഇരുപത് കൊല്ലങ്ങൾ അവിടെക്കിടന്ന് ചുട്ടുപഴുത്തത്?  ഈ നീണ്ട കാലഘട്ടത്തിനിടയിൽ എന്തൊക്കെ നേടി..?  തറവാട് പുതുക്കിപ്പണിതു.  സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു.സഹോദരന് ജോലി വാങ്ങിക്കൊടുത്തു. താൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായി.  കുറച്ചു ഭൂമി വാങ്ങി അവിടെ മനോഹരമായ ഒരു ഇരുനിലക്കെട്ടിടവും പണിയിച്ചു. ചുമലിലെ ഭാണ്ഡക്കെട്ടുകൾ ഓരോന്നായി ഇറക്കിക്കഴിഞ്ഞപ്പോൾ തോന്നിയതാണ്,തനിക്കും ജീവിക്കണ്ടേ എന്ന്.യുവത്വവും ആരോഗ്യവും പൊരിവെയിലിൽ ഉരുകിത്തീരുന്നത് ഇനിയും കണ്ടില്ലെന്നു നടിക്കുന്നതെങ്ങനെ?  ദുഃഖത്തിന്റെ വേദനയും വിരഹത്തിന്റെ നീറ്റലുളവാക്കുന്ന ഓർമ്മകളും കാര്യമാക്കാതെ എത്രനാൾ ഇങ്ങനെ ഓടിനടക്കും?  അതോടെ തീരുമാനിച്ചു എല്ലാം മതിയാക്കാമെന്ന്.  തിരിച്ചുപോരുന്ന കാര്യം ആരെയും അറിയിച്ചില്ല.അറിഞ്ഞാൽ പലരും സമ്മതിച്ചില്ല എന്നുവരും.ഉരുകിത്തീരുന്ന മെഴുകുതിരിക്ക് സമമാണ് പ്രവാസിയുടെ ജീവിതമെന്ന് ആരും…

    Read More »
  • Kerala

    കാർ ബൈക്കിലിടിച്ച് കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം 

    കോട്ടയം: അതിവേഗത്തിൽ എത്തിയ കാർ ബൈക്കിലിടിച്ച് കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം. കോട്ടയം നട്ടാശേരി അനന്ദു വേണു ആണ് മരിച്ചത്. ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി എ.കെ.സി.ജെ.എം. സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ എതിര്‍ദിശയിലൂടെ കടന്നുവന്ന കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Read More »
  • Kerala

    സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

    കണ്ണൂർ:സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു.കണ്ണൂർ കൂത്തുപറമ്പ് സ്വദേശി എം. മുരളീധരനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയായിരുന്നു ആത്മഹത്യ.  ഞായറാഴ്ചയാണ് മുരളീധരനെതിരെ പോലീസ് കേസെടുത്തത്.പരിസരവാസികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ചിത്രങ്ങളുമാണ് ഇത്തരത്തില്‍ ഇയാൾ ദുരുപയോഗം ചെയ്തത്.400 ഓളം സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന വിവരമാണ് പുറത്തു വരുന്നത്. സംഭവത്തിൽ ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ്സുകാരി ഉപയോഗിച്ചുകൊണ്ടിരുന്നത് മാരക ലഹരിമരുന്നായ എംഡിഎംഎ 

    കോഴിക്കോട്:കുന്നമംഗലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച എട്ടാം ക്ലാസ്സുകാരി ഉപയോഗിച്ചുകൊണ്ടിരുന്നത് അതിമാരക ലഹരിമരുന്നായ എംഡിഎംഎ. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരുവര്‍ഷത്തിലേറെയായി കുട്ടി എം.ഡി.എം.എ ഉപയോഗിക്കുന്നുണ്ട്. താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ടെന്നും പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നതെന്നും എസ്പി വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും രക്തസാമ്പിൾ ഉൾപ്പെടെ രാസപരിശോധനയ്ക്കായി ശേഖരിച്ചുവെന്നും എസിപി കെ. സുദര്‍ശന്‍ വ്യക്തമാക്കി.     ഇന്നലെയായിരുന്നു സംഭവം.ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • Kerala

    മകളുടെ വിവാഹത്തലേന്ന് അമ്മ ഷോക്കേറ്റ് മരിച്ചു

    തിരുവനന്തപുരം:മകളുടെ വിവാഹത്തലേന്ന് അമ്മ ഷോക്കേറ്റ് മരിച്ചു.പാർവതിപുരം കീഴപെരുവിള അയ്യാകോവിലിന് സമീപം റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ശൺമുഖവേലിന്റെ ഭാര്യ ശാന്തി (51) ആണ് മരിച്ചത്. മാവ് അരക്കുന്നതിനിടെ ഗ്രൈൻഡറിൽനിന്ന് ഷോക്കേറ്റായിരുന്നു മരണം. തിങ്കളാഴ്ചയാണ് ഇവരുടെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായി വീട്ടിലെ സൽക്കാരത്തിന് മാവ് അരക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

    Read More »
  • Kerala

    ‘സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചുകൊഴുത്ത് പൂതനകളെ പോലെ’ ആയെന്ന് കെ. സുരേന്ദ്രൻ

    തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അതിനിന്ദ്യമായ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചുകൊഴുത്ത് പൂതനകളെ പോലെയായി എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഞായറാഴ്ച തൃശൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു സുരേന്ദ്രന്റെ ഈ പരാമർശം. ‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ മറ്റ് സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്-സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

    Read More »
  • NEWS

    ജർമ്മനിയിൽ നിന്നും 8 മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണത്തിനുള്ള ഓർഡർ കൊച്ചിൻ ഷിപ്പ് യാർഡിന്

    കൊച്ചി: ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയിനർ വെസൽ നിർമ്മിക്കാനുള്ള 550 കോടി രൂപയുടെ ഓർഡർ നോർവയിൽ നിന്നും കഴിഞ്ഞ മാസമാണ് കൊച്ചിൻ ഷിപ്പ് യാർഡിന് ലഭിച്ചത്. ഇപ്പോഴിതാ ജർമ്മനിയിലേക്ക് കരാർ ലഭിച്ചിട്ടുള്ള 8 മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണവും കൊച്ചിൻ ഷിപ്പ് യാർഡിൽ ആരംഭിച്ചിരിക്കുകയാണ്. 110 മീറ്റർ നീളത്തിലും 16.5 മീറ്റർ വീതിയിലും നിർമ്മിക്കുന്ന വെസലുകൾക്ക് 7,000 ടൺ വരെ ഭാരം വഹിക്കാൻ കഴിയും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്നതിനായി ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ വെസലുകൾ തയ്യാറാക്കുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഓട്ടോമാറ്റിക് ബാർജും ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പൽ നിർമ്മിച്ചതും കേരളത്തിലാണ്. ഇതിൽ കേരളത്തിലെ 29 എംഎസ്എംഇകളും രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരിച്ചിരുന്നു. ജർമ്മനിയിലേക്ക് നിർമ്മിക്കുന്ന വെസലുകളും നോർവേയിലേക്ക് നിർമ്മിക്കുന്ന സീറോ എമിഷൻ ഫീഡർ കണ്ടെയിനർ വെസലും കൊച്ചിൻ ഷിപ്പ്യാർഡിന്റെ യശസ്സ് കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്നതിൽ സംശയമില്ല.

    Read More »
Back to top button
error: