Month: March 2023
-
Crime
ചെന്നൈയില്‍ വന്‍കഞ്ചാവ് വേട്ട; 200 കിലോ ലഹരിയുമായി മലയാളിയും കൂട്ടാളിയും പിടിയില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നതിന് ആന്ധ്രാപ്രദേശില്‍നിന്നെത്തിച്ച 200 കിലോഗ്രാം കഞ്ചാവ് ചെന്നൈ പോലീസ് പിടികൂടി. മലയാളിയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഓടി രക്ഷപ്പെട്ട മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നൈ മടിപ്പാക്കത്ത് ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ചെന്നൈ, ആദംബാക്കത്ത് താമസിക്കുന്ന ശ്രീലങ്കന്‍ പൗരന്‍ പ്രേംനാഥും(43), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അബ്ദുള്‍ റഹ്‌മാനും (28) പിടിയിലായത്. മയക്കുമരുന്നു കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തടര്‍ന്ന് ഇവരുടെ കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കാര്‍ ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനും ഒപ്പമുണ്ടായിരുന്ന പ്രേംനാഥും പിടിയിലായി. പ്രേംനാഥ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു കേസില്‍ ജയിലിലായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അബ്ദുറഹ്‌മാനെതിരേ കേരളത്തില്‍ രണ്ട് കഞ്ചാവു കേസ് നിലവിലുണ്ട്. ഇവരുടെ വണ്ടിയില്‍നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് 60 ലക്ഷം രൂപ വില മതിക്കും. വിശാഖപട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നാണ് കഞ്ചാവ് സംഭരിച്ചത്. ചെന്നൈയ്ക്കടുത്ത് ആവഡിയിലും വെപ്പമ്പട്ടിലുമുള്ള വാടകവീടുകളിലാണ് ഇത് സൂക്ഷിച്ചിരുന്നത്. നഗരത്തിന്റെ…
Read More » -
Crime
ഭാര്യയെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍
കൊച്ചി: സ്‌ഫോടക വസ്തു എറിഞ്ഞ് ഭാര്യ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് അലക്‌സ് ആണ് അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് പിതാവിനൊപ്പം ഇരു ചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്ക് നേരെ അലക്‌സ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം. ആക്രമണത്തില്‍ യുവതിക്കും പിതാവിനും പരിക്കേറ്റു. ഗുരുതര പരുക്കേറ്റ യുവതിയുടെ പിതാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അലക്‌സ് ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. കുടുംബകോടതിയില്‍ വിവാഹ മോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Crime
ട്രാന്‍സ്ജെന്‍ഡറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി; മലയാളി യൂട്യൂബര്‍മാര്‍ അറസ്റ്റില്‍
ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ കേരളത്തില്‍നിന്നുള്ള മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ജെ ദിലീപ് (33), എസ് കിഷോര്‍ (23), എച്ച് സമീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മൂവരും കാറില്‍ ഊട്ടിയിലേക്ക് പോകവെ കോയമ്പത്തൂര്‍ കൗണ്ടംപാളയത്തുവെച്ച് റോഡരികില്‍നിന്നിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടര്‍ന്ന് യുവതിയുമായി സംസാരം വാക്തര്‍ക്കത്തിലെത്തി. ഇതിനിടയിലാണ് ദിലീപ് എയര്‍ പിസ്റ്റള്‍ തോക്ക് ചൂണ്ടി കീഴ്പ്പെടുത്താന്‍ ശ്രമിച്ചത്. ചോദ്യംചെയ്ത നാട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. തോക്കും കാറും പൊലീസ് പിടിച്ചെടുത്തു. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു.
Read More » -
Crime
പറവൂരില്‍ അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകള്‍ ജീവനൊടുക്കി; അന്വേഷണത്തില്‍ വഴിത്തിരിവ്
കൊച്ചി: വടക്കേക്കരയില്‍ മരുമകളെയും ഭര്‍തൃമാതാവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകള്‍ ആത്മഹത്യ ചെയ്താണെന്നാണു സൂചന. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക, ഭര്‍തൃമാതാവ് സരോജിനി എന്നിവരെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. അംബിക തൂങ്ങിമരിച്ച നിലയിലും സരോജിനി കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി അംബിക തൂങ്ങിമരിച്ചതാണെന്ന സൂചന ലഭിച്ചത്. സരോജിനിയുടെ കഴുത്തില്‍ തുണികൊണ്ട് മുറുക്കിയ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു.
Read More » -
Kerala
വീട് ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തി; ഗ്യാസ് സിലിണ്ടര്‍ ഓണാക്കി വീട്ടുടമയുടെ ആത്മഹത്യാ ഭീഷണി
കൊച്ചി: ആലുവ-മൂന്നാര്‍ റോഡില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ചൂണ്ടി കവലയ്ക്കു സമീപം വീട്ടുകാരെ പോലീസ് സഹായത്തോടെ ഇറക്കിവിടാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി. വീട്ടുടമ മനയ്ക്കക്കുടി ആന്റണിയും കുടുംബാംഗങ്ങളും പാചകവാതക സിലിണ്ടര്‍ ഓണാക്കി തീ കൊളുത്തി ആത്മഹത്യാഭീഷണി മുഴക്കിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. കീഴ്മാട് പഞ്ചായത്ത് അംഗം കെ.എ. ജോയിയും നാട്ടുകാരും വീട്ടുകാര്‍ക്കൊപ്പം നിന്നതോടെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി മടങ്ങി. ആന്റണിയും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. 80 വര്‍ഷം മുന്‍പു പിതാവ് ദേവസ്സിയാണ് വീടു വച്ചതെന്ന് ആന്റണി പറഞ്ഞു. പട്ടയത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട താലൂക്ക് സമിതി അംഗീകരിച്ചെങ്കിലും ലഭിച്ചിട്ടില്ല. 40 വര്‍ഷമായി എടത്തല പഞ്ചായത്തില്‍ കെട്ടിട നികുതി അടയ്ക്കുന്നുണ്ട്. റോഡ് വികസനത്തിന് എതിരല്ലെന്നും താമസിക്കാന്‍ അനുയോജ്യമായ സൗകര്യം തന്നാല്‍ ഒഴിയാമെന്നും ആന്റണി ഉദ്യോഗസ്ഥരെ അറിയിച്ചു. അശോകപുരം കാര്‍മല്‍ ആശുപത്രി മുതല്‍ ചുണങ്ങംവേലി രാജഗിരി ആശുപത്രി വരെയുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഒഴിപ്പിക്കുന്നത്.
Read More » -
Kerala
ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു; ഇന്നു മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പഴയ രീതിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. പഴയ രീതിയിലേക്കുതന്നെ മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ റേഷന്‍കടകളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമായി പുനഃക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം കാരണം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുന്‍വര്‍ഷങ്ങളിലേതുപോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 4-ാം തീയതി വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
Read More » -
Kerala
സ്‌ഫോടനം നടന്ന പടക്കനിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് കലക്ടര്‍; പ്രവര്‍ത്തിച്ചത് വരാപ്പുഴയിലെ ജനവാസ കേന്ദ്രത്തില്‍
കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് സ്‌ഫോടനത്തില്‍ തകര്‍ന്ന പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജ്. ജയ്സണ്‍ എന്നയാളാണ് പടക്ക നിര്‍മ്മാണ ശാല നടത്തിയിരുന്നത്. ഇയാള്‍ക്ക് പടക്കം വില്‍ക്കാന്‍ ഉള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവില്‍ അനധികൃതമായി പടക്കം വന്‍തോതില്‍ ശേഖരിച്ചു വച്ചിരുന്നതായും കലക്ടര്‍ പറഞ്ഞു. ചൂട് കൂടിയതാണ് പടക്കം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് കരുതുന്നു. തഹസില്‍ദാറോടും പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. വിശദമായി അന്വേഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 3 കുട്ടികളുള്‍പ്പെടെ 7 പേര്‍ക്ക് പരുക്കേറ്റു. പടക്കം സൂക്ഷിച്ചിരുന്ന ഒരുനില വീട് സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പൊടിയും പുകയും കാരണം ഏറെ നേരെ ഒന്നും കാണാനായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങി. ധാരാളം വീടുകളുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പടക്കം സൂക്ഷിച്ച വീടുണ്ടായിരുന്നത്. പത്തോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പടക്കങ്ങള്‍ ചിതറിക്കിടക്കുന്നതുകൊണ്ട് ചെറിയ പൊട്ടിത്തെറികളുണ്ടാകുന്നുണ്ട്. എസ്തര്‍ (7),…
Read More » -
Kerala
ഓഹരി ഇടപാടില്‍ 2 കോടി നഷ്ടം: അടൂരില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
പത്തനംതിട്ട: അടൂരില്‍ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ച നിലയില്‍. എന്‍ജിനീയറായ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സണ്‍ തോമസ് (32) ആണ് മരിച്ചത്. ഓഹരി വിപണിയില്‍ നേരിട്ട വന്‍ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തിങ്കളാഴ്ച വൈകിട്ടാണ് ടെന്‍സനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മാസങ്ങളായി ജോലിയില്‍നിന്നു വിട്ടുനിന്നാണ് ടെന്‍സന്‍ ഓഹരി ഇടപാട് നടത്തിയിരുന്നത്. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ നിക്ഷേപം പിന്നീട് വന്‍തോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നു. തുടര്‍ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read More »
