FoodNEWS

നാരുകളുടെ കലവറ; ബീൻസിന്റെ ഗുണങ്ങൾ

ച്ചക്കറി വാങ്ങുന്ന കൂട്ടത്തിൽ പലരും മറക്കാതെ വാങ്ങുന്ന ഒന്നാണ് ബീൻസ്.പെട്ടെന്ന് ഒരു തോരൻ ഉണ്ടാക്കാനും ഫ്രൈഡ് റൈസിൽ ചേർക്കാനുമൊക്കെ  ഉപകാരപ്പെടുമെന്നതിനാൽ വീട്ടമ്മമാർക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണിത്.
ലോകത്താകമാനം ഏതാണ്ട് 130 ൽ പരം ബീൻസ് ഉണ്ട്.ജീവകം എ,സി,കെ എന്നിവയാൽ സമ്പന്നമാണിത്. 100 ഗ്രാം ബീൻസിൽ 31കിലോ കാലറി ഊർജം, 7.13 ഗ്രാം കാർബോ ഹൈഡ്രേറ്റ്, 1.82 ഗ്രാം പ്രോട്ടീൻ, 0.34 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ജീവകം കെ, ജീവകം സി എന്നിവയും ബീൻസിൽ ഉണ്ട്.
ജീവകങ്ങളും ധാതുക്കളും മാത്രമല്ല, ഭക്ഷ്യനാരുകളും ബീൻസിൽ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റുകളുടെയും ഉറവിടമാണിത്. ബീൻസിലെ കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു.
ബീൻസിന്റെ ആരോഗ്യഗുണങ്ങൾ:
∙ അർബുദം തടയുന്നു– ബീൻസിൽ ധാരാളമുള്ള ഹരിതകം അർബുദകാരികളായ ഹെറ്ററോസൈക്ലിക് അമീനുകളെ തടയുന്നു. ഉയർന്ന താപനിലയിൽ ഇറച്ചി ഗ്രിൽ ചെയ്യുമ്പോൾ ഉണ്ടാകുന്നവയാണ് ഹെറ്ററോ സൈക്ലിക് അമീനുകൾ. ബീൻസ് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അർബുദസാധ്യത തടയാം.
∙ വിഷാംശം നീക്കുന്നു– ബീൻസിന് ഡൈയൂറൈറ്റിക് ഗുണങ്ങള്‍‍ ഉണ്ട്. ഇത് ഡീറ്റോക്സ് ആയി പ്രവർത്തിക്കുന്നു. അതായത് ശരീരത്തിലെ വിഷഹാരികളെ (toxins) നീക്കാൻ ബീൻസ് സഹായിക്കുന്നു.
ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു– ബീൻസിൽ ആന്റിഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു.
∙ ഹൃദയത്തിന് – ബീൻസിൽ ധാരാളം കാൽസ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും ഉണ്ട്. പഴങ്ങളിലും പച്ചക്കറികളിലും സാധാരണ കാണുന്ന പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളാണ് ഫ്ലേവനോയ്ഡുകൾ. ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയതിനാൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം. ഇത് കോശങ്ങളിലെ ത്രോംബോട്ടിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു.
∙ ചർമം, തലമുടി, നഖങ്ങൾ– ബീൻസിലെ പോഷകങ്ങൾ നിങ്ങളുടെ ചർമത്തിലും തലമുടിയിലും അതിശയം കാട്ടും. വേഗത്തിൽ ആഗിരണം ചെയ്യപ്പെടാവുന്ന ഒരിനം സിലിക്കോൺ ബീൻസിൽ ഉണ്ട്. ഇത് നഖങ്ങളെ ശക്തിപ്പെടുത്തുകയും ആരോഗ്യമുള്ള കലകളുടെ നിർമാണത്തിന് സഹായിക്കുകയും ചർമത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
∙ എല്ലുകൾക്ക് – എല്ലുകളിൽ കാണപ്പെടുന്ന പ്രധാന നോൺ കൊളാജൻ പ്രോട്ടീൻ ആയ ഓസ്റ്റിയോകാൽസിനെ ബീൻസിൽ ധാരാളമായടങ്ങിയ ജീവകം കെ ആക്ടിവേറ്റ് ചെയ്യുന്നു. ഈ സംയുക്തം, കാൽസ്യം തന്മാത്രകളെ എല്ലുകൾക്കകത്ത് ഒരുമിപ്പിച്ച് നിർത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

Back to top button
error: