IndiaNEWS

മൂന്നാർ-ബോഡിമെട്ട് റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക്

മൂന്നാർ:കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നിർമാണം ഏകദേശം പൂർത്തിയായി.42 കിലോമീറ്റർ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനർനിർമിച്ചിരിക്കുന്നത്.ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.അതിനാൽത്തന്നെ വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ ഗുണകരമാകും എന്നാണ് വിലയിരുത്തൽ.
കൊച്ചിയിൽ നിന്നും ആരംഭിച്ച് കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം, പൂപ്പാറ,ബോഡി, തേനി, ആണ്ടിപ്പട്ടി, ഉസിലമ്പട്ടി, മധുര, രാമനാഥപുരം, രാമേശ്വരം വഴി ധനുഷ്കോടിയിൽ അവസാനിക്കുന്ന(NH 85) പാതയുടെ ഭാഗമാണിത്.468 കിലോമീറ്ററാണ് മൊത്തം ദൂരം.
പാതയിൽ ലാക്കാട് ഭാഗത്തായി ടോൾ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.ടോൾ ബൂത്ത് പ്രവർത്തനസജ്ജമാകുന്നതോടെ ഇടുക്കി ജില്ലയിലെ ഏക ടോൾ പാത ഇതാകും.

Back to top button
error: