Month: February 2023
-
Crime
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ചു; സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും ബന്ധുക്കൾക്കുമെതിരെ കേസ്
ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ ഇഹ്സാന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷമീർ റോഷൻ ഒളിവിൽ പോയിരിക്കുകയാണ്. ഷമീർ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാന കായംകുളം പൊലീസിനെ സമീപിച്ചത്. ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നും പരാതിയിലുണ്ട്. ഇഹ്സാന കായംകുളം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു. ഈ പരാതിയിലാണ് സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയ അന്ന് മുതൽ ഷമീർ റോഷൻ ഒളിവിലാണ്. മൂന്നുവർഷം മുമ്പായിരുന്നു ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഷമീർ റോഷൻ നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് പരാതി. ഭർത്താവിന് പുറമേ…
Read More » -
Crime
പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ
ജയ്പൂർ: പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. മർദനത്തിൽ അവശരായ ജുനൈദിനെയും നാസിറിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പൊലീസ് തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. അതിനിടെ, വീട്ടിലെത്തി രാജസ്ഥാൻ പൊലീസ് മർദിച്ചതിനെ തുടർന്ന് വയറ്റിലെ കുഞ്ഞ് മരിച്ചെന്ന് ഒളിവിലുള്ള പ്രതിയുടെ ഭാര്യ പരാതി നൽകി. കേസിൽ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത ബജ്റംഗ്ദൾ പ്രവർത്തകനായ റിങ്കു സൈനിയുടേതാണ് നിർണായക വെളിപ്പെടുത്തൽ. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെയും വഴിയിൽ തടഞ്ഞ് പത്തംഗ സംഘം മർദിച്ചു, അവശരായപ്പോൾ സമീപത്തെ ഫിറോസ്പൂർ ജിർക്ക പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി പശുക്കളെ കടത്തവേ പിടികൂടിയതാണെന്ന് അറിയിച്ചു, എന്നാൽ യുവാക്കളുടെ അവസ്ഥ കണ്ട പൊലീസ് കസ്റ്റഡിയിലെടുക്കാൻ സമ്മതിച്ചില്ല, തിരിച്ചയച്ചെന്നാണ് റിങ്കു സൈനിയുടെ മൊഴി. പിറ്റേന്നാണ് ഇരുവരെയും വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൊഴി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി ശ്രീകാന്തിന്റെ ഭാര്യ രാജസ്ഥാൻ പൊലീസിനെതിരെ ഗുരുതര പരാതി…
Read More » -
Crime
സിനിമാ നിര്‍മാതാക്കളെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സണ്ണിയും റാണിയും തിരുവനന്തപുരത്തും തട്ടിപ്പ് നടത്തിയെന്ന് പരാതി; ഒന്നും ചെയ്യാനാകാതെ പൊലീസ്
തിരുവനന്തപുരം: സിനിമാ നിര്‍മാതാക്കളെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീയും പുരുഷനും തിരുവനന്തപുരത്തും തട്ടിപ്പ് നടത്തി. നെടുമങ്ങാട് സ്വദേശിയുടെ വാടക വീടെടുത്ത് മുങ്ങിയ ഇവര്‍ വീട്ടുടമയുടെ അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തു. ചുള്ളിമാനൂര്‍ സ്വദേശി സെയ്ഫുദ്ദീന്‍ ആണ് സണ്ണിയുടെയും റാണിയുടെയും തട്ടിപ്പിനിരയായത്. രണ്ടുവര്‍ഷം മുമ്പാണ് സിനിമാ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ജോസഫ് തോമസ് എന്ന സണ്ണിയും ജലജകുമാരി എന്ന റാണിയും ഒരു പെണ്‍കുട്ടിയും നെടുമങ്ങാട് വാടകയ്ക്ക് വീട് തേടി വന്നത്. പലതും പറഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാന്‍സ് പോലും കൊടുക്കാതെ താമസവും തുടങ്ങി. ആറുമാസം താമസിച്ച് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ വാടക പോലും കൊടുക്കാതെ ഇറങ്ങിപ്പോയി. അപ്പോഴേക്കും സെയ്ഫുദ്ദീന്‍റെ കയ്യില്‍ നിന്ന് 5 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു. വലിയമല പോലീസില്‍ ഇരുവര്‍ക്കുമെതിരെ പരാതിയും നല്‍കി. പ്രദേശവാസികളെയും ഇവര്‍ പറ്റിച്ചിരുന്നു എന്ന വിവരം പിന്നീടാണ് സെയ്ഫുദ്ദീനറിയുന്നത്. ചുള്ളിമാനൂരില്‍ കുഴല്‍ക്കിണര്‍ കുഴിച്ച് തരാം എന്ന പേരിലും സാധനങ്ങള്‍ വാങ്ങിയ വകയിലും കടക്കാരെ…
Read More » -
Tech
അന്നും ഇന്നും എന്നും ബിഎസ്എൻഎൽ ഹീറോ ആണ്! അറിയാം ഒറ്റ റീച്ചാർജിൽ 1 വർഷം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ
എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും തങ്ങൾക്ക് അതൊന്നും വിഷയമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് ബിഎസ്എൻഎൽ മതി എന്ന് പറയുന്ന കുറച്ചേറെ ഉപയോക്താക്കൾ നമ്മുടെ കൊച്ചു കേരളത്തിലുണ്ട്. ഇഷ്ടത്തോടെ ബിഎസ്എൻഎല്ലിനെ കൊണ്ടുനടക്കുന്നവർ. അവർക്ക് അനുയോജ്യമായ ബിഎസ്എൻഎല്ലിന്റെ ചില മികച്ച പ്ലാനുകൾ പരിചയപ്പെടാം. ഒരു മാസത്തെ വാലിഡിറ്റിക്ക് മറ്റ് ടെലിക്കോം കമ്പനികൾ കൊള്ള നിരക്കുകൾ ഈടാക്കിക്കൊണ്ടിരിക്കുകയും, ഇനിയും നിരക്ക് ഉയർത്താൻ പോകുകയും ചെയ്യുന്ന ഈ സമയത്ത് സാധാരണക്കാർക്ക് എന്നും തണലാകുന്നവയാണ് ഒരു വർഷ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ. ഏറ്റവും കുറഞ്ഞ നിരക്കിൽ വാർഷിക പ്ലാൻ ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ എപ്പോഴും മുന്നിലാണ്. 1,999 രൂപ, 2,999 എന്നീ നിരക്കുകളിൽ ആണ് ബിഎസ്എൻഎല്ലിന്റെ ദീർഘകാല പ്ലാനുകൾ ലഭ്യമാകുക. ഇതിൽ അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്താൽ ഒരു വർഷത്തേക്ക് വാലിഡിറ്റിയെപ്പറ്റി ആശങ്കപ്പെടുകയേ വേണ്ട. കൂടാതെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആവശ്യങ്ങൾ സാധാരണ ഗതിയിൽ നടക്കുകയും ചെയ്യും. ഈ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. 1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ്…
Read More » -
Sports
സഞ്ജുവിനെ സെലക്‌ടര്‍മാര്‍ തഴയുമ്പോള്‍ താരത്തിന്‍റെ 2022ലെ ഏകദിന സ്കോറുകളുടെ കണക്ക് നിരത്തി ആരാധകര്‍
മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിൻറെ പേരില്ലാത്തതിൻറെ ഞെട്ടൽ ആരാധകർക്ക് മാറുന്നില്ല. ഫോമിൻറെ ഏഴയലത്ത് പോലുമില്ലാത്ത കെ എൽ രാഹുൽ വരെ ഇടംപിടിച്ച ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത്. പരിക്ക് മാറി ഫിറ്റ്‌നസ് തെളിയിച്ചിട്ടും സഞ്ജുവിനെ സെലക്‌ടർമാർ തഴയുമ്പോൾ 2022ലെ താരത്തിൻറെ ഏകദിന സ്കോറുകളുടെ കണക്ക് നിരത്തിയാണ് ആരാധകർ ബിസിസിഐക്ക് മറുപടി നൽകുന്നത്. 2021ൽ ഏകദിനത്തിൽ അരങ്ങേറിയ സഞ്ജുവിന് ആ വർഷം ഒരു അവസരം മാത്രമാണ് ഫോർമാറ്റിൽ ലഭിച്ചത്. ഏകദിന അരങ്ങേറ്റത്തിൽ അന്ന് ലങ്കയ്‌ക്കെതിരെ 46 റൺസ് നേടി. തൊട്ടടുത്ത വർഷം 2022ൽ 10 മത്സരങ്ങളിലെ ഒൻപത് ഏകദിന ഇന്നിംഗ്‌സുകളിൽ അഞ്ച് നോട്ടൗട്ടുകൾ സഹിതം 284 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. 71 ആണ് ബാറ്റിംഗ് ശരാശരിയെങ്കിൽ 105 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 86 ആണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ചുറികൾ സഞ്ജു പേരിലാക്കി. 36, 2*, 30*, 86*, 15, 43*,…
Read More » -
Kerala
“ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം” വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിൻറെ കൂട്ടാളി ജിജോ തില്ലങ്കേരി
കണ്ണൂർ: വീണ്ടും വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിൻറെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കൊലപാതകത്തിൻറെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിൻറെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വെല്ലുവിളി തുടർന്ന് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും. പി ജയരാജനെ ഇറക്കി വിവാദം ഒതുക്കാൻ സിപിഎം തയ്യാറെടുക്കുമ്പോൾ പാർട്ടിക്കായി ജയിലിൽ പോയ തന്നെ കരിവാരിത്തേക്കുന്നു എന്ന പ്രതിരോധവുമായിട്ടാണ് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരി ഇന്ന് രാവിലെ രംഗത്തെത്തിയത്. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത് തങ്ങളല്ല മാധ്യമങ്ങളാണെന്നും തള്ളിപ്പറഞ്ഞാലും പാർട്ടിക്കൊപ്പമെന്നുമാണ് ആകാശും സംഘവും പറയുന്നത്. ഇതിന് പിന്നാലെയാണ്, ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരിയുടെ അടുത്ത ഫേസ്ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്, പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിൻറെ കൂട്ടാളിയിട്ട പോസ്റ്റിൽ പറയുന്നു. 20 മിനിറ്റിന്…
Read More » -
LIFE
സൈബർ ലോകത്തെ പിടിച്ച് കുലുക്കി കീർത്തി സുരേഷിന്റെ വീഡിയോ! ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് കീർത്തി സുരേഷ്. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ കീർത്തി സുരേഷ് അന്യ ഭാഷാ ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കീർത്തി സുരേഷിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്റെ ഒരു ചടങ്ങിൽ പങ്കെടുത്ത കീർത്തി സുരേഷിന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. കീർത്തി സുരേഷിന്റേതായി എത്താനുള്ള പുതിയ ചിത്രം ‘ദസറ’യാണ്. നാനിയാണ് ‘ദസറ’യിൽ നായകനായി എത്തുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആർട്. https://twitter.com/Kritifeed/status/1627022252809261057?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627022252809261057%7Ctwgr%5Ea554c77ccbba9d9de130501814712281077dc145%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FKritifeed%2Fstatus%2F1627022252809261057%3Fref_src%3Dtwsrc5Etfw കീർത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴിൽ കീർത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറൺ’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി…
Read More » -
Crime
പ്രണയം നടിച്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത ബസ് ഡ്രൈവർ പിടിയിൽ
കൊല്ലം: പ്രണയം നടിച്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത ബസ് ഡ്രൈവർ പിടിയിൽ. പരവൂർ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം – ചിറക്കരത്താഴം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് സതീഷ് കുമാർ എന്ന വിഷ്ണു. ബസിലെ യാത്രക്കാരായ പെൺകുട്ടികളെയാണ് ഇയാൾ പ്രണയം നടിച്ച് വലയിലാക്കിയത്. ഇത്തരത്തിൽ വിദ്യാർഥിയായ പെൺകുട്ടിയുടെ കൈയിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സതീഷ് കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പത്തിലായത്. ഗൂഗിൾ പേ വഴിയും അല്ലാതെയും മൂന്നുലക്ഷത്തോളം രൂപയാണ് പെൺകുട്ടിയിൽ നിന്നു ഇയാൾ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » -
Kerala
കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി; ഏഴ് കെഎസ്‍യു പ്രവർത്തകർ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‍യു നേതാക്കളെ വെസ്റ്റ് ഹില്ലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിണറായിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്‍യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്ത് വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് കരിങ്കൊടിയും കെെഎസ്‍യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതല്‍ തടങ്കലിലെടുത്ത…
Read More » -
LIFE
കുഞ്ചാക്കോ ബോബനും റെജീഷാ വിജയനും നായിക-നായകന്മാരാകുന്ന ‘പകലും പാതിരാവും’ ടീസർ പ്രകാശനം ചെയ്തു
ഏറെ ദുരൂഹതകൾ നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കി ‘പകലുംപാതിരാവും’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രകാശനം ഇന്ന് നടന്നു. അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന ആ മുഖത്തോടെയെത്തുന്ന ടീസർ മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരേഷ് ഗോപി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരുടെ പേജിലൂ ടെയാണ് ടീസർ പ്രകാശനം നടത്തിയത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക റെജീഷാ വിജയനാണ്. പതിവിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനിൽ നിന്നും പ്രേഷകർ പ്രതീക്ഷിക്കാത്ത തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. ഏറെ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ അരങ്ങേറുന്ന സംഭവങ്ങഈണ് അത്യന്തം സസ്പെൻസ് മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം…
Read More »