Month: February 2023

  • Social Media

    ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

    സാൻഫ്രാന്സിസ്കോ: സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ച് മെറ്റ. പ്രതിമാസം 990 രൂപ മുതൽ വെരിഫൈഡ് അക്കൗണ്ടുകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പ്രതിമാസ നിരക്കിൽ ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണം നൽകേണ്ടി വരും. “ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ,” മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പുറത്തിറക്കും, മറ്റ് രാജ്യങ്ങളിൽ ക്രമേണ എത്തുമെന്നാണ് സൂചന. ട്വിറ്ററിനെ പിന്തുടർന്നാണ്‌ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ മാസം ട്വിറ്റർ ബ്ലൂ ടിക്കിന്റെ വില പ്രതിമാസം 11 ഡോളർ, അഥവാ 900 രൂപയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിനെ ടെസ്‌ല സിഇഒ ഇലോൺ മാസ്ക് ഏറ്റെടുത്തതിന് ശേഷമാണു പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ…

    Read More »
  • Kerala

    ‘ഐഎഎസ് പുംഗവന്മാര്‍ തനിക്കെതിരെ പരാതി നല്‍കിയാല്‍ ഒന്നും നടക്കില്ല’; ഐഎഎസുകാര്‍ക്കെതിരെ വീണ്ടും എം എം മണി

    ഇടുക്കി: ഇടുക്കി ജില്ലാ കളക്ടറും സബ് കളക്ടറുമടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹരിച്ച് സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. വനിത രത്നമെന്ന് അഭിസംബോധന ചെയ്തായിരുന്നു ഇടുക്കി ജില്ലാ കളക്ടർക്കെതിരായ പരിഹാസം. കളക്ടറെ കുറിച്ച് താൻ വേറൊന്നും പറയുന്നില്ലെന്ന് പറഞ്ഞ എം എം മണി, സബ് കളക്ടർ ഉത്തരേന്ത്യാക്കാരൻ ആണെന്നും ആവർത്തിച്ചു. ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്കെതിരെ ദേവികുളം ആർഡിഓ ഓഫീസിന് മുന്നിൽ നടത്തിയ സിപിഎം മാർച്ചിനിടെയായിരുന്നു മണിയുടെ പരിഹാസം. ഐഐഎസ് അസോസിയേഷനെയും എം എം മണി പരിഹാസിച്ചു. ഐഎഎസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ പരാതി നൽകിയാൽ ഒന്നും നടക്കില്ലെന്ന് മുന്നറിയിപ്പും നൽകി. നേരത്തെ ദേവികുളം സബ് കളക്ടരെ എംഎം മണി അധിക്ഷേപിച്ചത് വാർത്തിയിൽ ഇടം പിടിച്ചിരുന്നു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടി ആണെന്നായിരുന്നു എം എം മണിയുടെ അധിക്ഷേപം. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ അനുകൂല നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ജില്ലാ…

    Read More »
  • LIFE

    കാർത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’, അജയ് ദേവഗണിൻറെ ‘ഭോലാ’ ആകുമ്പോൾ വരുന്നത് വലിയ മാറ്റം!

    മുംബൈ: കാർത്തി നായകനായ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് എത്തുന്നു എന്ന വാർത്ത ആകാംക്ഷയോടെയാണ് സിനിമ ലോകം കേട്ടത്. ലോകേഷ് കനകരാജ് സംവിധാനത്തിൽ ദക്ഷിണേന്ത്യയിൽ വൻ ഹിറ്റായ ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ അജയ് ദേവ്‍ഗൺ ആണ് നായകൻ’. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഭോലാ’ എന്നാണ് ചിത്രത്തിൻറെ പേര്. അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്‍ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ഇന്ന് ഇറങ്ങിയതോടെയാണ് കൈതിയിൽ നിന്നും ബോളിവുഡിൽ എത്തുമ്പോൾ ചിത്രത്തിന് വന്ന വലിയ മാറ്റങ്ങൾ ചർച്ചയാകുന്നത്. ‘നസർ ലഗ് ജായേഗി’ എന്ന ‘ഭോലാ’യിലെ ഗാനത്തിൻറെ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയത്.ഗാനങ്ങൾ ഇല്ലാതെ എന്നാൽ പഴയ സിനിമ ഗാനങ്ങളെ ഉപയോഗിച്ചാണ് ലോകേഷ് കൈതിയുടെ കഥ പറഞ്ഞതെങ്കിൽ ആ രീതി അജയ്…

    Read More »
  • Crime

    വനിതാ നേതാവിനെ മര്‍ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

    ആലപ്പുഴ: ഹരിപ്പാട് എസ്എഫ്ഐ ഏരിയ പ്രസിഡൻറ് പി ചിന്നുവിനെ മർദ്ദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി. ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡൻറ് അമ്പാടി ഉണ്ണിയെ ആണ് ഡിവൈഎഫ്ഐ പുറത്താക്കിയത്. തുടർ നടപടികൾ ഇന്ന് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ തീരുമാനിക്കും. ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ചിന്നുവിനെ അമ്പാടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് വിവരം. അമ്പാടി കണ്ണൻറെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കണ്ണൻറെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ചിന്നു പെൺവീട്ടുകാരെ അറിയിച്ചിരുന്നു. തുടർന്നാണ് ആക്രമണം.

    Read More »
  • India

    ജോലിക്ക് പോകുന്നതിനിടെ 21കാരിയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി, രക്ഷിക്കാനെത്തിയയാളും കൊല്ലപ്പെട്ടു

    മം​ഗലാപുരം: ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിൽ 21 കാരിയായ യുവതി ഉൾപ്പെടെ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് പേരട്കയിലെ മിൽക്ക് സൊസൈറ്റിയിൽ ജോലിക്ക് പോവുകയായിരുന്ന രഞ്ജിത (21) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രഞ്ജിതയെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസിയായ രമേഷ് റായിയും (55) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രഞ്ജിതയുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരനായ രമേശ് റായിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. പാൽ സഹകരണ സംഘത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് രഞ്ജിതയെ കാട്ടാന ആക്രമിച്ചത്. രമേഷ് റായ് സംഭവസ്ഥലത്തുവെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ എം.ആർ.രവികുമാർ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വൈ.കെ. ദിനേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി. രഞ്ജിതയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സഹോദരിക്ക് ജോലി നൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. മേഖലയിൽ കാട്ടാനശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡിസിഎഫ് ശ്രീകുമാർ ഉറപ്പുനൽകി. കഴിഞ്ഞയാഴ്ച കർണാടക കുട്ട ചൂരിക്കാട്…

    Read More »
  • Kerala

    വർക്കലയിൽ വസ്തു തർക്കത്തെത്തുടർന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം; അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം

    തിരുവനന്തപുരം: വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റംസീന ബീവിയുടെ കൈക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്. ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ചുമടുതാങ്ങി…

    Read More »
  • Crime

    കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനി നേരിട്ടത് കൊടും ക്രൂരത; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, ക്രൂരബലാത്സംഗത്തിന് ഇരയാക്കി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു

    കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാ‌ർഥിനി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത കസബ പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിക്ക് ആണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണ് കുട്ടിയെ പീ‍ഡിപ്പിച്ചത്. രണ്ട് പേർ സഹൃദം നടിച്ചാണ് നഴ്സിംഗ് വിദ്യാ‌ർഥിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ശേഷം ഈ വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവ‍ർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയത്. പ്രതികൾ പെൺകുട്ടിയ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കസബ പൊലീസ് പ്രതികളെ കണ്ടെത്താനുള്ള ഊ‍ർജ്ജിത അന്വേഷണത്തിലാണ്. പെൺകുട്ടിയുടെ…

    Read More »
  • Sports

    പ്രൊഫണൽ കരിയറിലെ വിടവാങ്ങൽ ടൂർണമെന്റിൽ സാനിയ മിർസയ്ക്ക് ഇന്ന് ആദ്യമത്സരം

    ദുബായ്: പ്രൊഫണല്‍ കരിയറിലെ വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സാനിയ മിര്‍സയ്ക്ക് നാളെ ആദ്യമത്സരം. ദുബായ് ഓപ്പണ്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമാണ് സാനിയ കോര്‍ട്ടിലെത്തുക. വെറോണിക്ക കൂഡര്‍മെറ്റോവ, ലിയൂഡ്മില സാംസനോവ സഖ്യമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ടെന്നിസിന്റെ മുഖച്ഛായ മാറ്റിയാണ് സാനിയ മിര്‍സ കളിക്കളത്തില്‍ നിന്ന് പടിയിറങ്ങുന്നത്. കളിക്കളത്തിനകത്തും പുറത്തും നിരവധി വെല്ലുവിളികള അതിജീവിച്ച സാനിയ ഇന്ത്യയിലെ യുവതാരങ്ങള്‍ക്കെല്ലാം മാതൃകയും പ്രചോദനവുമാണ്. റാക്കറ്റേന്തിയ കാലത്തെല്ലാം കോര്‍ട്ടിനകത്തും പുറത്തും ഒരുപോലെ എതിരാളികളെ നേരിടേണ്ടിവന്നു. വസ്ത്രത്തിന്റെയും ജീവിതരീതിയുടേയും വിവാഹത്തിന്റെയും പേരില്‍ ഇത്രയേറെ വിമര്‍ശിക്കപ്പെട്ട, ആക്രമിക്കപ്പെട്ട മറ്റൊരുതാരം ഇന്ത്യയിലുണ്ടാവില്ല. ഇതിനെയെല്ലാം അതിജീവിച്ച സാനിയ ലോക വനിതാ ടെന്നിസില്‍ ഇന്ത്യയുടെ മേല്‍വിലാസമായാണ് മുപ്പത്തിയാറാം വയസ്സില്‍ പടിയിറങ്ങുന്നത്. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തുന്നത് 2003ല്‍. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും ഒത്തുചേര്‍ന്നപ്പോള്‍ സാനിയ ഇന്ത്യന്‍ വനിതാ…

    Read More »
  • NEWS

    തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം

    ഇസ്താംബുൾ: തുർക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.3 തീവ്രതയിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. തുർക്കിയിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫെബ്രുവരി 6നാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. ഇരുരാജ്യങ്ങളിലുമായി 46,000ത്തിലേറെ പേർ മരിച്ചു. കുറഞ്ഞത് 26 ദശലക്ഷം പേരെങ്കിലും മാനുഷിക സഹായങ്ങൾ അർഹിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ദുരന്തത്തിന് പിന്നാലെ കാഹ്‌റാമാൻമറാസ്, ഹാതെയ് പ്രവിശ്യകൾ ഒഴികെയുള്ള എല്ലാ ഭൂകമ്പ ബാധിത മേഖലകളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയവർക്കായി നടത്തി വന്ന തെരച്ചിൽ പൂർത്തിയാക്കിയെന്ന് തുർക്കി അറിയിച്ചിരുന്നു. വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസമാണ് ഇനി ദൗത്യമെന്ന് അധികൃതർ പറഞ്ഞു. അതിനിടയിലാണ്…

    Read More »
  • LIFE

    കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്‌കാര നിറവാർന്ന സിനിമകൾ

    കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ മുൻനിര ചലച്ചിത്രമേളകളിൽ ഉന്നത പുരസ്‌കാരങ്ങൾ നേടിയ 17 സിനിമകൾ പ്രദർശിപ്പിക്കും. കാൻ, വെനീസ്, ബർലിൻ, ബുസാൻ, കെയ്റോ, ലൊകാർണോ, സൺഡാൻസ്, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ മേളകളിൽ അംഗീകാരം നേടിയ സിനിമകളും ഓസ്‌കാർ നോമിനേഷൻ ലഭിച്ച സിനിമകളും ഇതിൽ ഉൾപ്പെടുന്നു. കാൻ ചലച്ചിത്രമേളയിൽ പാർക് ചാൻ വൂക്കിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത ‘ഡിസിഷൻ റ്റു ലീവ്’, 75-ാം വാർഷിക പുരസ്‌കാരം നേടിയ ‘ടോറി ആൻഡ് ലോകിത’, പാം ദി ഓർ ലഭിച്ച ‘ട്രയാംഗിൾ ഓഫ് സാഡ്‌നെസ് ‘, ഫിപ്രസ്‌കി പുരസ്‌കാരം ലഭിച്ച ‘ലൈലാസ് ബ്രദേഴ്‌സ്, വെനീസ് മേളയിൽ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരവും ഗ്രാന്റ് ജൂറി പ്രൈസും ലഭിച്ച ‘സെയിന്റ് ഉമർ’, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ‘നോ ബെയേഴ്‌സ്, ബുസാൻ മേളയിൽ പ്രേക്ഷകപുരസ്‌കാരം നേടിയ ‘ദ വിന്റർ വിതിൻ’, ബെർലിൻ…

    Read More »
Back to top button
error: