Month: February 2023
-
India
രോഹിണി നഗ്‌നചിത്രങ്ങള്‍ അയച്ചു, സ്‌ക്രീന്‍ഷോട്ടുമായി രൂപ; വനിതാ ഐ.എ.എസ്, ഐ.പി.എസ് ചെളിവാരിയേറ് തുടരുന്നു
ബംഗളൂരു: കര്‍ണാടകത്തിലെ വനിതാ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥമാരുടെ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയേറ് തുടരുന്നു. രണ്ടുദിവസത്തെ ആരോപണങ്ങള്‍ക്ക് പിന്നാലെ മൂന്നാംദിവസവും ഡി.രൂപ മൊദുഗില്‍ ഐ.പി.എസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി നഗ്‌നചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് ആരോപിച്ചാണ് രൂപ തിങ്കളാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. അയച്ചുനല്‍കിയ നഗ്‌നചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് ഒരു സ്‌ക്രീന്‍ഷോട്ടും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തും ‘അതിമനോഹര’മാണെന്നുള്ള ഒരുമറുപടിയുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്. അതേസമയം, ആര്‍ക്കാണ് ഈ സന്ദേശം അയച്ചതെന്ന് രൂപ വ്യക്തമാക്കിയിട്ടില്ല. ഡിലീറ്റ് ചെയ്ത നഗ്‌നചിത്രങ്ങളെക്കുറിച്ച് രോഹിണി സിന്ദൂരി മാധ്യമങ്ങളോട് വിശദീകരിക്കുമോ എന്നായിരുന്നു രൂപയുടെ ചോദ്യം. ”ഇത് അവരുടെ നമ്പര്‍ തന്നെയല്ലേ, ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് നഗ്‌നചിത്രങ്ങള്‍ അയക്കാന്‍ കഴിയുമോ? എന്തിനാണ് അവര്‍ നഗ്‌നചിത്രങ്ങള്‍ അയച്ചത്? ഒത്തുതീര്‍പ്പിന്റെ ഭാഗമായാണോ? അതോ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞ ആരോപണങ്ങളില്‍ തുടര്‍ നടപടികള്‍ തടയാന്‍ വേണ്ടിയാണോ? അവര്‍ ഉത്തരം പറയണം” എന്നും രൂപ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതിനിടെ, വനിതാ ഉദ്യോഗസ്ഥരുടെ പോര്…
Read More » -
Crime
അടൂരില്‍ മക്കളെ ലക്ഷ്യമിട്ട് വീടുകയറി ആക്രമണം; കാപ്പാ പ്രതിയുടെ അമ്മ വെട്ടേറ്റ് മരിച്ചു
പത്തനംതിട്ട: അടൂര്‍ കലഞ്ഞൂരില്‍ വീടുകയറി ആക്രമണത്തില്‍ വെട്ടേറ്റ സ്ത്രീ മരിച്ചു. മാരൂര്‍ വടക്കെ ചെരിവില്‍ സുജാത (55) ആണ് മരിച്ചത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണ്ണെടുപ്പിനെ എതിര്‍ത്തയാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കളുടെ അമ്മയാണ് ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായത്. വെട്ടുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരോടുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിനു കാരണമായതെന്നാണ് വിവരം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇവരെ തിരഞ്ഞ് വീട്ടിലെത്തിയ അക്രമികള്‍, ഇരുവരെയും കിട്ടാതായതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സുജാതയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. വസ്തുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ മണ്ണെടുക്കാനുള്ള നീക്കം നടന്നിരുന്നു. ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരെ എതിര്‍സംഘം രംഗത്തിറക്കിയത്. ഇതില്‍ സൂര്യലാല്‍…
Read More » -
Kerala
ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ വിട്ടു.
എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ശിവശങ്കറിൻറെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരുന്നതിന് തുടർ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഇതംഗീകരിച്ചാണ് ഇ ഡി കേസ് പരിഗണിക്കുന്ന കൊച്ചിയിലെ സിബിഐ കോടതി ഈ മാസം 24 വരെ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും.ശിവശങ്കറിൻറെയും സ്വപ്നയുടെയും വാട്സ് ആപ്പ് ചാറ്റുകളിലെ പരാമർശങ്ങളിൽ വ്യക്തത തേടും.അതേ സമയം ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കിയാണ് യുവി ജോസ് മൊഴി നൽകിയതെന്നാണ് സൂചന.സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയതും സഹായം ചെയ്യാൻ ആവശ്യപ്പെട്ടതും ശിവശങ്കറെന്ന് ജോസ് മൊഴി നൽകിയെന്നാണ് വിവരം.
Read More » -
Crime
ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ
കണ്ണൂർ: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിൻറെ നീക്കം. ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം താനാണ് ഷുഹൈബിനം വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിട്ടും പ്രാദേശികമായി…
Read More » -
NEWS
റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
കീവ്: റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷമാകാനിരിക്കെ അപ്രതീക്ഷിതമായി യുക്രൈൻ സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇതോടെ യുദ്ധത്തിൽ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ തലസ്ഥാനമായ കീവിലാണ് ബൈഡൻ തിങ്കളാഴ്ച എത്തിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ബൈഡൻ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. As we approach the anniversary of Russia’s brutal invasion of Ukraine, I'm in Kyiv today to meet with President Zelenskyy and reaffirm our unwavering commitment to Ukraine’s democracy, sovereignty, and territorial integrity. — President Biden (@POTUS) February 20, 2023 ബൈഡന്റെ സന്ദർശനം റഷ്യക്ക് തുറന്ന മുന്നറിയിപ്പാണെന്ന് വിദഗ്ധർ വിലയിരുത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനമെന്നതും ശ്രദ്ധേയം. റഷ്യയെ സഹായിക്കുന്നതിനെതിരെ ചൈനയ്ക്കും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. മ്യൂണിച്ചിസ്‍ നടന്ന സുരക്ഷാ ഉച്ചകോടിയിലാണ് യുഎസ് സ്റ്റേറ്റ്…
Read More » -
LIFE
ആ പ്രണയം പൂവണിഞ്ഞില്ല! ലുഡോ ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി; വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ തിരിച്ചയച്ചു
അമൃത്സർ: ലുഡോ ഗെയിം കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി കാമുകനെ വിവാഹം കഴിക്കുന്നതിനായി ഇന്ത്യയിലെത്തിയ 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ ഇഖ്റയെ തിരിച്ചയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ ഇന്ത്യയിലെത്തിയത്. മൊബൈൽ ഗെയിമായ ലുഡോ കളിച്ചാണ് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് യാദവ് എന്ന 26കാരനുമായി പ്രണയത്തിലായത്. പിരിയാൻ വയ്യാതായതോടെ പെൺകുട്ടി ഇന്ത്യയിലേക്ക് വരാമെന്നേറ്റു. വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ യുവാവ് നിർദേശിച്ചു. തുടർന്ന് സെപ്റ്റംബർ 19ന് പെൺകുട്ടി ഇഖ്റ കാഠ്മണ്ഡുവിലെത്തി. കാഠ്മണ്ഡുവിൽ വെച്ച് ഇരുവരും വിവാഹിതരായി ഒരാഴ്ചയോളം അവിടെ താമസിച്ചു. പിന്നീട് ബിഹാറിലെ സനോലി അതിർത്തി വഴി ഇന്ത്യയിലേ പ്രവേശിച്ചു. ഇവിടെ നിന്ന് ഇരുവരും ബെംഗളൂരുവിൽ എത്തി സ്ഥിരതാമസമാക്കി. ഹിന്ദു പേര് സ്വീകരിച്ചാണ് പെൺകുട്ടി യുവാവിനൊപ്പം കഴിഞ്ഞത്. വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടാക്കി. എന്നാൽ, പാകിസ്ഥാനിലെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ട് തുടങ്ങിയതോടെ…
Read More » -
Crime
ബഹ്റൈനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ കൊള്ളപ്പലിശക്കാരെന്ന് ശബ്ദരേഖ; പരാതിയുമായി ഭാര്യ
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത മലയാളി യുവാവ് കൊള്ളപ്പലിശക്കാരുടെ കെണിയില്‍ അകപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുന്ന ശബ്ദരേഖകള്‍ ലഭിച്ചതായി കുടുംബം. ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ബഹ്റൈനിലെ ഹമലിയിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണ് പരാതി നല്‍കിയത്. മനാമയിലെ സനദിലുള്ള ഒരു കടയിലാണ് രാജീവന്‍ ജോലി ചെയ്‍തിരുന്നത്. മദീനത്ത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ഒരാളില്‍ നിന്ന് പണം കടം വാങ്ങിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു. പലിശക്ക് പണം നല്‍കിയ ആളിനും തന്റെ ബന്ധുവിനും വാട്സ്ആപില്‍ ശബ്‍ദ സന്ദേശം അയച്ച ശേഷമായിരുന്നു രാജീവന്‍ ആത്മഹത്യ ചെയ്‍തത്. കൂടുതല്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് പലിശക്കാരന്‍ ഭീഷണിപ്പെടുത്തിയതായി രാജീവന്റെ ശബ്‍ദ സന്ദേശത്തിലുണ്ട്. എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍…
Read More » -
India
കോൺഗ്രസ് പ്ലീനറി സമ്മേളനം: സോണിയക്കും രാഹുലിനും വോട്ടവകാശം ഉത്തർപ്രദേശ് പിസിസിയിൽ; അശോക് ഗെല്ലോട്ടിൻ്റെ വിശ്വസ്തര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്
ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സോണിയ ഗാന്ധിയുടെയും,രാഹുൽ ഗാന്ധിയുടെയും വോട്ടവകാശം ഉത്തർപ്രദേശ് പിസിസിയിൽ നിന്ന്. പ്രിയങ്കഗാന്ധി ദില്ലി പിസിസി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ പട്ടികയിൽ അശോക് ഗലോട്ടിൻ്റെ വിശ്വസ്തരായ രണ്ട് പേർ പുറത്തായത് ശ്രദ്ധേയമായി. രാജസ്ഥാൻ സർക്കാരിലെ മന്ത്രി ശാന്തി ധരിവാൾ, മഹേഷ് ജോഷി എന്നിവരെയാണ് ഒഴിവാക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ രാജി നാടകത്തിന് നേതൃത്വം നൽകിയവരാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അതേസമയം സച്ചിൻ പൈലറ്റ് ക്യാമ്പിലെ മൂന്ന് പേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 47 പേർക്കാണ് വോട്ടവകാശം. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ, എഐസിസി അംഗങ്ങളടക്കമുള്ളവർക്കാണ് വോട്ടവകാശം. പട്ടികയിൽ എ കെ ആൻറണി, ഉമ്മൻചാണ്ടി , കെ സി വേണുഗോപാൽ, ശശി തരൂരടക്കമുള്ള നേതാക്കളുണ്ട്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63ലെത്തിച്ചത്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന്…
Read More » -
India
അമ്പും വില്ലും വിട്ടു കൊടുക്കാൻ മനസില്ല; പാർട്ടി ചിഹ്നവും പേരും ഷിൻഡേയ്ക്ക് നൽകിയതിനെതിരെ താക്കറെ സുപ്രീം കോടതിയിൽ
മുംബൈ: ശിവസേനയെന്ന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും താക്കറെ വിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയം നാളെ മെന്‍ഷന്‍ ചെയ്യാന്‍ സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ഏകനാഫ് ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ തടസഹർജി (കേവിയറ്റ്) സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിന്‍ഡെ വിഭാഗം കേവിയറ്റ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ശിവസേന എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » -
Crime
ഇനിയെല്ലാം ഒളിവിലെ ഓർമകൾ മാത്രം; ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷ് ഒടുവിൽ പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷും സുഹൃത്ത് സാബുവും ഒടുവിൽ പൊലീസിനു മുന്നില്‍ കീഴടങ്ങി. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി രാജേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും 21ന് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് പുത്തൻപാലം രാജേഷ് കീഴടങ്ങിയത് മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പുത്തന്‍പാലം രാജേഷിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയെങ്കിലും രാജേഷ് ഒളിവിലായിരുന്നു. മറ്റൊരു ഗുണ്ടാത്തലവനായ ഓംപ്രകാശിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രകാശിനായി പൊലീസ് മറ്റ് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
Read More »