തിരുവനന്തപുരം: ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന് ബാര്‍ ഉടമകള്‍. തീരുമാനം അശാസ്ത്രീയമെന്നും അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാര്‍ ഉടമകള്‍ ഇക്കാര്യം ഉന്നയിച്ചത്.
നിലവിലുള്ള ബാര്‍ സമയം മാറ്റി രാവിലെ 8 മുതല്‍ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകള്‍ നൈറ്റ് ലൈഫ് ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. മുന്നണിയിലും, സര്‍ക്കാരിലും ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷ് ബാര്‍ ഉടമ അസോസിയേഷനെ അറിയിച്ചത്.