തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ(50)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഷമീര്‍ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ പെണ്‍കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഡബ്ല്യൂ.സി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.