KeralaNEWS

പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കയര്‍ മേഖല; ഇടപെടാത്ത വ്യവസായമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും സി.പി.ഐ.

ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുന്നില്ലെന്ന് ആരോപിച്ച് വ്യവസായമന്ത്രി പി. രാജീവിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും സി.പി.ഐ. രംഗത്ത്. ഏറെ ഗൗരവമേറിയ ഈ വിഷയത്തില്‍ ചര്‍ച്ചക്ക് പോലും മന്ത്രി തയാറാകുന്നില്ലെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും എ.ഐ.റ്റി.യുസി സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി.ജെ ആഞ്ചലോസ് ആരോപിച്ചു.

രാജഭരണകാലത്തും സര്‍ സി.പിയുടെ കാലത്ത് പോലും തൊഴിലാളികളുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു പ്രതികരണവും ഇല്ലാത്തതിനാല്‍ രാജീവിന് നിവേദനം നല്‍കുന്നത് തന്നെ നിര്‍ത്തി. അതുകൊണ്ട് മുഖ്യമന്ത്രിക്കാണ് യൂണിയനുകള്‍ ഇപ്പോള്‍ നിവേദനങ്ങള്‍ നല്‍കുന്നത്. കയര്‍ ഉല്‍പന്നങ്ങള്‍ ഇനി സംഭരിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഇങ്ങനെ പറയാന്‍ ഒരു മന്ത്രിക്ക് അവകാശമില്ല. ഇത് ഇടതമുന്നണിയുടെ നയത്തിനും എതിരാണെന്നും അഞ്ചലോസ് പറഞ്ഞു.

Signature-ad

പാവപ്പെട്ട തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണിത്. കയര്‍പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി നിയോഗിച്ച വിദഗ്ധ സമിതിയെ അംഗീകരിക്കില്ല. ഈ മേഖലയുമായി ബന്ധമുള്ള ഒരാള്‍പോലും സമിതിയിലില്ല. പ്രതിപക്ഷ സംഘടനകളുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്നും ടി.ജെ. ആഞ്ചലോസ് പറഞ്ഞു. വ്യവസായ മന്ത്രിക്കെതിരായ സി പി ഐ നീക്കം ഇടതുമുന്നണിയിലും പ്രതിസന്ധിയുണ്ടാക്കും.

Back to top button
error: